Congress | അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ്; പകരമെന്തെന്ന് വ്യക്തമാക്കി നേതാക്കൾ

 


ന്യൂഡെൽഹി: (KVARTHA) അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാരിൻ്റെ അഗ്‌നിവീർ പദ്ധതി റദ്ദാക്കുമെന്നും സേനയിലെ പഴയ റിക്രൂട്ട്‌മെൻ്റ് നടപടി തിരികെ കൊണ്ടുവരുമെന്നും കോൺഗ്രസ് പറഞ്ഞു. ഇതോടൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഈ പദ്ധതി യുവാക്കളോടുള്ള കടുത്ത അനീതിയാണെന്ന് വിശേഷിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതുകയും ലക്ഷക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

Congress | അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ ഉപേക്ഷിക്കുമെന്ന് കോൺഗ്രസ്; പകരമെന്തെന്ന് വ്യക്തമാക്കി നേതാക്കൾ

സായുധസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നിയമനം കാത്തുകഴിയുന്ന രണ്ടരലക്ഷത്തോളം യുവാക്കള്‍ക്ക് അവസരം നിഷേധിച്ചാണ് അഗ്നിപഥ് കേന്ദ്രം നടപ്പാക്കിയതെന്നും ഇത് അനീതിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ഈ പദ്ധതി സൈനികർക്കിടയിൽ വിവേചനം വർധിപ്പിക്കുമെന്നും പുതിയ സമാന്തര കേഡർ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കായുള്ള പോരാട്ടത്തില്‍ ദേശഭക്തിയും ധീരതയും നിറഞ്ഞ സൈനിക ഉദ്യോഗാര്‍ഥികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഖാര്‍ഗെയുടെ കത്ത്‌ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, ഇത്തരമൊരു പദ്ധതി ആവശ്യമില്ലെന്നും ദീർഘകാലത്തേക്ക് ഇത് ആർക്കും ഗുണം ചെയ്യില്ലെന്നും പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ, ഈ പദ്ധതി ഇന്ത്യാ ഗവൺമെൻ്റിന് കുറച്ച് പണം ലാഭിക്കുകയല്ലാതെ ആർക്കും പ്രയോജനപ്പെടില്ല. പഴയ റിക്രൂട്ട്‌മെൻ്റ് സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


'അഗ്നിപഥ്' പദ്ധതി പ്രകാരം 17 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യാനും അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥ ചെയ്യുന്നു.

Keywords: News, National, New Delhi, Congress, Agnipath, LS Polls, Recruitment, Vote,   Congress vows to scrap ‘Agnipath’, revert to old military recruitment system if voted to power in LS polls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia