കോണ്‍ഗ്രസിന്റെ വിജയം; പ്രതീക്ഷയോടെ മഅദനിയും കുടുംബവും

 


ADVERTISEMENT

തിരുവനന്തപുരം: ബി ജെ പി യെ തൂത്തെറിഞ്ഞ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിന് സാധ്യതയേറുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസത്തിന് വരുന്ന ഓഗസ്റ്റില്‍ മൂന്ന് വര്‍ഷം തികയാനിരിക്കെയാണ് കര്‍ണാടകയില്‍ ഭരണമാറ്റം വന്നിരിക്കുന്നത്.

മഅ്ദനിയുടെ ഭാര്യ സൂഫിയയുംമക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും കര്‍ണാടകയിലെ ഭരണമാറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വന്നാല്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിന്റെ പിന്തുണയില്‍ കേരള കര്‍ണാടക സര്‍ക്കാറുകള്‍ കൈകോര്‍ത്താല്‍ ജയില്‍ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് 13ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി സംഘം ആശയവിനിമയം നടത്തും. നേരത്തേ, മഅ്ദനിയുടെ വിഷയത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ആശയവിനിമയം നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ വിജയം; പ്രതീക്ഷയോടെ മഅദനിയും കുടുംബവുംബാഗ്ലൂര്‍ സ്‌ഫോടന കേസില്‍ 31 ാം പ്രതിയായി മഅ്ദനിയെ കര്‍ണാടക പോലീസ് അന്‍വാര്‍ശേരിയില്‍ നിന്നും 2010 ഓഗസ്ത് 17ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതി മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അറസ്റ്റ്. കടുത്ത രോഗബാധിതനായി കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പോലും കര്‍ണാടകയിലെ ബി ജെ പി ഭരണകൂടം തയ്യാറായിരുന്നില്ല.

Key Words: PDP, Abdul Nasar Madani, Karnataka, BJP, Congress, Election, Bangalore blast case, Jail, Bail, Soofiya Madani,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia