ഡെല്‍ഹി തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

 



ന്യൂഡെല്‍ഹി: (www.kvartha.com 21.01.2020) ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളേക്കൂടിയാണ് പ്രഖ്യാപിച്ചത്. ഡെല്‍ഹിയില്‍ കേജരിവാളിനെതിരെ മത്സരിക്കുന്നത് രോമേഷ് സഭര്‍വാള്‍ ആണ്. ഇതോടെ ആകെയുള്ള 70ല്‍ 61 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലെത്തിയ അദര്‍ശ് ശാസ്ത്രി ദ്വാരകയിലും അല്‍ക ലാംബ ചാന്ദ്നി ചൗക്കിലും ജനവിധി തേടുമെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. ബാക്കി സ്ഥാനാര്‍ഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഡെല്‍ഹി തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

70 അംഗ ഡെല്‍ഹി നിയമസഭയിലേയ്ക്കു ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും എഎപിയും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, New Delhi, National, Congress, Election, Delhi-Election-2020, Congress releases list of 7 candidates for Delhi polls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia