എ.എ.പി സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കും?

 


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ ധര്‍ണയുമായി മുന്നേറുന്ന കേജരിവാളിന്റെ എ.എ.പി സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പുനപരിശോധന നടത്തുമെന്ന് സൂചനകള്‍. ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ ഉത്തരവ് ലംഘിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എ.പി ധര്‍ണ നടത്തുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി ധര്‍ണയുമായി ഇരിക്കുന്നതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. എ.എ.പിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
കേജരിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. ജനങ്ങള്‍ ഇത് ഇഷ്ടപ്പെടുന്നില്ല കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍ പറഞ്ഞു.
എ.എ.പി സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കും?കഴിഞ്ഞ പത്ത് ദിവസമായി എ.എ.പി കാഴ്ചവെക്കുന്ന ഭരണം മോശമാണ്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ എ.എ.പിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പുനപരിശോധന നടത്തും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയ്‌റാം രമേശ് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ധര്‍ണയ്ക്കിരുന്നാല്‍ പിന്നെ ആരാണ് ഭരണം നടത്തുകയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ ധര്‍ണയ്ക്കിടയിലും തന്റെ ചുമതലകള്‍ നിറവേറ്റിക്കൊണ്ടാണ് കേജരിവാള്‍ മുന്നോട്ട് പോകുന്നത്. തീര്‍പ്പ് കല്പിക്കേണ്ട ഫയലുകള്‍ ഒപ്പിട്ടുനല്‍കുന്നതും ധര്‍ണയ്ക്കിടയിലാണ്. പ്രവര്‍ത്തകര്‍ക്കൊപ്പം റെയില്‍ ഭവന്റെ മുന്‍പിലുള്ള റോഡിലാണ് കേജരിവാള്‍ കഴിഞ്ഞ രാത്രി ചിലവഴിച്ചത്.
SUMMARY: New Delhi: With Chief Minister Arvind Kejriwal refusing to budge and continuing his protest demanding action against some Delhi policemen for alleged dereliction of duty, the Congress on Tuesday warned that it may reconsider continuing its support to the Aam Aadmi Party (AAP) government in Delhi.
Keywords: Arvind Kejriwal, Congress, Aam Aadmi Party, Delhi, Delhi Police, AAP Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia