Congress | പ്രകടന പത്രികയിൽ പൗരത്വ നിയമം റദ്ദ് ചെയ്യുമെന്ന് എന്തുകൊണ്ട് പറയുന്നില്ല, കോൺഗ്രസിൻ്റെ മുസ്ലിം സ്നേഹം കപടമോ?
Apr 8, 2024, 15:05 IST
/ കെ ആർ ജോസഫ്
(KVARTHA) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ പ്രധാനമായും മത്സരിക്കുന്ന കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറങ്ങിയിരിക്കുകയാണ്. 60, 65 വർഷക്കാലം ഈ രാജ്യം ഭരിച്ച ഒരു പ്രധാന പാർട്ടിയുടെ പ്രകടന പത്രിക കൂടി ആണ് ഇത്. അതിൽ പറഞ്ഞിരിക്കുന്ന പ്രധാകാര്യങ്ങൾ ഇങ്ങനെയാണ്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാർധക്യകാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പുനൽകുന്നു.
നിലവിൽ രാജ്യത്ത് ചർച്ച ചെയ്യുന്ന, എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്ന പൗരത്വ നിയമത്തെ പറ്റി എന്താണ് കോൺഗ്രസ് പ്രകടന പത്രികയിൽ ഇല്ലാത്തത്? അധികാരത്തിൽ എത്തിയാൽ ബിജെപി ഗവണ്മെന്റി പാസാക്കി, വിജ്ഞപനം ഇറക്കിയ പൗരത്വ നിയമം റദ്ദ് ചെയ്യും എന്ന് എന്തുകൊണ്ട് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഇല്ല എന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കേണ്ടതാണ്. എല്ലാ ജനങ്ങളെയും തൊടുന്ന ഒന്നും ഈ പ്രകടന പട്ടികയിൽ ഇല്ല. പെട്രോൾ 50 രൂപ ആക്കുമെന്നോ, വൈദ്യുതി, വെള്ളം സൗജന്യമാക്കുമെന്നോ ജനങ്ങളുടെ മുഴുവൻ മെഡിക്കൽ ചിലവ് സർക്കാർ കൊടുക്കുമെന്നോ. ജനങ്ങളെ ബാധിക്കുന്ന ഒന്നും ഇതിലിൽ ഇല്ല. 10 കൊല്ലം മുമ്പ് കണ്ടത് എല്ലാം വീണ്ടും വരും എന്ന് മാത്രം. നമുക്ക് ബുള്ളറ്റ് ട്രെയിൻ വേണം, വികസിത രാജ്യം ആവും എന്ന വിഷൻ വേണം. ഇവിടെ സംവരണവും ജാതിയും മാത്രം. ഇതും മതം പറയുന്നവരും തമ്മിൽ എന്ത് വ്യത്യാസം.
140 കോടി പൗരന്റെയും ജീവിതത്തിൽ നേരിട്ട് ഇടപെടൽ നടത്തുന്നത് ആവണം സർക്കാർ. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയെ പറ്റി ഒന്നും പരാമര്‍ശം ഇല്ല . ഇവയുടെ വില കുറച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. കര്‍ഷകരുടെ കാര്യത്തില്‍ ഒരു പരാമർശവും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ ഒന്നിനും വലിയ പ്രതീക്ഷ വേണ്ട എന്നതു തന്നെ. കോൺഗ്രസ് സര്‍ക്കാര്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അവസരം കൊടുത്തപ്പോള്‍ പറഞ്ഞത് അന്താരാഷ്ട്രാ മാർക്കറ്റ് വിലക്കനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും എന്നാണ്. ഇപ്പോൾ അങ്ങനെ വല്ലതും നടക്കുന്നുണ്ടോ? കോർപ്പറേറ്റുകളെ തീറ്റി പോറ്റി അവരുടെ നക്കാപിച്ചക്ക് കുഴലൂതുന്ന ഇന്ത്യൻ രാഷ്ട്രീയം എന്ന് അവസാനിക്കുന്നുവോ അന്നേ ഈ നാട് നന്നാവുകയും പാവപ്പെട്ട ഇന്ത്യയിലെ ജനങ്ങൾക്ക് ജീവിക്കാന്‍ പറ്റുകയുമുള്ളൂ.
എന്താണ് കശ്മീർ വിഷയത്തിൽ കോൺഗ്രസ് നയം? പഴയകാല വർഗീയ ലഹളകൾ, സൈനികരുടെ മരണം എന്നിവയിൽ പുനരന്വേഷണം എന്നിവ കൂടി കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഉൾപെടുത്താമായിരുന്നു. മുസ്ലിംകളോടുള്ള കോൺഗ്രസിൻ്റെ സ്നേഹം വെറും കപടതയാണെന്നല്ലേ പൗരത്വ നിയമത്തെക്കുറിച്ച് ഒരു വാക്ക് പോലും പ്രകടനപത്രികയിൽ ഇല്ലാത്തതുകൊണ്ട് മനസിലാക്കേണ്ടത്? മുസ്ലിംലീഗിന്റെ സാന്നിധ്യം തന്നെ ഇന്ന് കോൺഗ്രസിലെ പല നേതാക്കളും ഇഷ്ടപ്പെടുന്നില്ല എന്ന് തന്നെയാണ് മനസിലാക്കാവുന്നത്. കാരണം ഉത്തരേന്ത്യയിൽ കോൺഗ്രസിനെതിരെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടത്രേ.
നെഹ്റുവിൻറെ കാലം തൊട്ടുള്ള ബന്ധമാണെന്നത് ഓർക്കണം. മുസ്ലിം നാമങ്ങളെയും മുസ്ലിം ചിഹ്നങ്ങളെയും മുസ്ലിം വിഷയങ്ങളെയും അവഗണിച്ചാൽ മാത്രമേ കോൺഗ്രസിന് ജയിച്ചു കയറാൻ കഴിയൂ എന്ന ചിന്താഗതിയാണ് കോൺഗ്രസിനെ ഇന്ന് നയിച്ചു കൊണ്ടിരിക്കുന്നത്. ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ മതേതര ആശയം തന്നെ ഉപേക്ഷിച്ച നിലക്ക് ആ ത്രിവർണ പതാകയും എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നത് തന്നെയാണ് നിങ്ങൾക്ക് നല്ലത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.