Complaint | 'ഭീകരവാദികളുമായി താരതമ്യം ചെയ്തു'; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

 


ബെംഗ്‌ളൂറു: (www.kvartha.com) കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് കരഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്ന് നിങ്ങള്‍ കണ്ടു. കോണ്‍ഗ്രസും ജെ ഡി എസും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ മോദി അവര്‍ക്ക് കര്‍ണാടകയില്‍ ഒരിക്കലും നിക്ഷേപം വര്‍ധിപ്പിക്കാനോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ കഴിയില്ലെന്നും പറഞ്ഞു. 

ഭീകരവാദികളുടെ നട്ടെല്ല് തകര്‍ത്തത് ബി ജെ പിയാണ്. കര്‍ണാടകത്തെ നമ്പര്‍ വണ്‍ ആക്കുന്നതിന് സംസ്ഥാനം സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്. കോണ്‍ഗ്രസിനു മേലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കപ്പെട്ടു. കര്‍ണാടകയെ നമ്പര്‍ വണ്‍ ആക്കുന്നതിനുള്ള മാര്‍ഗ രേഖ പ്രകടന പത്രികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Complaint | 'ഭീകരവാദികളുമായി താരതമ്യം ചെയ്തു'; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്


Keywords:  News, National-News, Politics, BJP, Party, Allegation, Prime Minister, Narendra Modi, National, Politics-News, Congress files police complaint against PM Modi for linking it to terrorism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia