മോഡിയുടെ കറന്‍സി പരിഷ്‌കരണം ചരിത്രപരമായ തീരുമാനം: അംബാനി

 


ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) നരേന്ദ്ര മോഡിയുടെ കറന്‍സി പരിഷ്‌കരണത്തെ അഭിനന്ദിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. മോഡിയുടേത് ചരിത്രപരമായ തീരുമാനമാണെന്നാണ് അംബാനി വിശേഷിപ്പിച്ചത്. റിലയന്‍സ് ജിയോയുടെ പുതിയ ഓഫറുകളെയും മറ്റും കുറിച്ചുള്ള പ്രഖ്യാപനത്തിനിടെയായിരുന്നു മോഡിയെ അംബാനി വാഴ്ത്തിപറഞ്ഞത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖല വളരാന്‍ മോഡിയുടെ തീരുമാനം വഴിവെക്കും. ഡിജിറ്റല്‍ പേമേന്റ് സിസ്റ്റം രാജ്യത്ത് വര്‍ധിക്കും. ജിയോയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അംബാനി തന്നെ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം ജിയോ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി പ്രഖ്യാപിച്ചു.

മോഡിയുടെ കറന്‍സി പരിഷ്‌കരണം ചരിത്രപരമായ തീരുമാനം: അംബാനി

Keywords : Mukesh Ambani, Prime Minister, Narendra Modi, National, Congratulate PM For Bold, Historic Decision: Mukesh Ambani On Notes Ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia