മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും; വോട്ടെടുപ്പ് 2മണിക്ക്; 170 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം
Nov 30, 2019, 11:20 IST
മുംബൈ: (www.kvartha.com 30.11.2019) മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഡിസംബര്‍ മൂന്നു വരെ സമയം നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയിലുള്ള എംഎല്‍എമാരുടെ സൗകര്യം കൂടി പരിഗണിച്ചാണിതെന്നാണ് സൂചന. അതിനിടെ, മുന്‍ സ്പീക്കര്‍ കൂടിയായ എന്‍സിപിയിലെ ദിലീപ് വല്‍സെ പാട്ടീലിനെ പുതിയ പ്രോടെം സ്പീക്കറായി നിയോഗിച്ചു. ബിജെപിയുടെ കാളിദാസ് കൊളംബ്കറിനു പകരമാണിത്.
288 അംഗ നിയമസഭയില്‍ 162 എം എല്‍ എമാരുടെ പിന്തുണയാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി എന്നിവ ചേര്‍ന്ന മഹാ വികാസ് അഘാടി സഖ്യം അവകാശപ്പെടുന്നത്. ബി ജെ പി 105, ശിവസേന 56, എന്‍ സി പി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ അംഗബലം. സ്വതന്ത്രരും ചില ചെറു പാര്‍ട്ടികളും സഖ്യത്തെ പിന്തുണക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cong Picks Nana Patole as its Speaker Candidate, NCP Keeps Suspense Over Dy CM,Mumbai, News, Politics, Cabinet, MLA, NCP, Shiv Sena, National.

145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വന്‍ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഉദ്ധവ് താക്കറെക്ക് എളുപ്പത്തില്‍ വിശ്വാസം നേടാം. അജിത് പവാറിലൂടെ ഒരു തവണ അട്ടിമറി ശ്രമം നടത്തി നാണംകെട്ട ബിജെപി ഇനിയും അതിന് മുതിര്‍ന്നേക്കില്ല.
ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിക്കും പദവികള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിനെ എന്‍സിപി പരിഗണിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലും എംഎല്‍എമാര്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്വാധീനം അവഗണിക്കാനാവില്ല എന്നതാണ് കാരണം.
കൂറുമാറി തിരികെയെത്തിയ അജിത്തിന് സുപ്രധാന പദവി നല്‍കുന്നതിനോട് കോണ്‍ഗ്രസിന് പൂര്‍ണ യോജിപ്പില്ലെങ്കിലും എന്‍സിപിയുടെ ആഭ്യന്തര കാര്യം എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിനില്ലെന്ന് മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. ശരദ് പവാര്‍ ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്.
വ്യാഴാഴ്ച ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി രണ്ടു വീതം എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. ബിജെപി പാളയത്തില്‍ പോയി മടങ്ങി എത്തിയ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ സ്പീക്കറാകാനാണ് കൂടുതല്‍ സാധ്യത.
ധാരാളം മരങ്ങള്‍ മുറിച്ചുനീക്കി മുംബൈയിലെ ആരേ കോളനിയില്‍ മെട്രോ റെയില്‍ കാര്‍ ഷെഡ് നിര്‍മിക്കാനുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ പദ്ധതി സ്റ്റേ ചെയ്തതായി ഉദ്ധവ് അറിയിച്ചു. മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ നടന്ന ശക്തമായ സമരത്തെ ശിവസേന പിന്തുണച്ചിരുന്നു.
ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിക്കും പദവികള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിനെ എന്‍സിപി പരിഗണിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലും എംഎല്‍എമാര്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്വാധീനം അവഗണിക്കാനാവില്ല എന്നതാണ് കാരണം.
കൂറുമാറി തിരികെയെത്തിയ അജിത്തിന് സുപ്രധാന പദവി നല്‍കുന്നതിനോട് കോണ്‍ഗ്രസിന് പൂര്‍ണ യോജിപ്പില്ലെങ്കിലും എന്‍സിപിയുടെ ആഭ്യന്തര കാര്യം എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിനില്ലെന്ന് മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. ശരദ് പവാര്‍ ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്.
വ്യാഴാഴ്ച ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി രണ്ടു വീതം എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. ബിജെപി പാളയത്തില്‍ പോയി മടങ്ങി എത്തിയ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ സ്പീക്കറാകാനാണ് കൂടുതല്‍ സാധ്യത.
ധാരാളം മരങ്ങള്‍ മുറിച്ചുനീക്കി മുംബൈയിലെ ആരേ കോളനിയില്‍ മെട്രോ റെയില്‍ കാര്‍ ഷെഡ് നിര്‍മിക്കാനുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ പദ്ധതി സ്റ്റേ ചെയ്തതായി ഉദ്ധവ് അറിയിച്ചു. മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ നടന്ന ശക്തമായ സമരത്തെ ശിവസേന പിന്തുണച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cong Picks Nana Patole as its Speaker Candidate, NCP Keeps Suspense Over Dy CM,Mumbai, News, Politics, Cabinet, MLA, NCP, Shiv Sena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.