ഭാരത് ബന്ദിന് പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍
Sep 26, 2021, 21:59 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) കര്‍ഷകസംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിന് പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാല്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. വിവാദ കാര്‍ഷികനിയമങ്ങള്‍കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സമാധാനപരമായി നടക്കുന്ന ബന്ദിന് കോണ്‍ഗ്രസ് പാര്‍ടിയുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരുടെ അവകാശങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ കരി നിയമമായ കാര്‍ഷികനിയമത്തിനെതിരെ പോരാട്ടം നടത്താന്‍ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
സിപിഎം അടക്കം പ്രതിപക്ഷ പാര്‍ടികളും വിവിധ ട്രേഡ് യൂനിയനുകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭാരത് ബന്ദിന്റെ ഭാഗമാകും. ഇതോടെ കേരളത്തില്‍ ബന്ദ് പൂര്‍ണമാകുമെന്ന് ഉറപ്പായി. രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തില്‍ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ഥിച്ചു.
മോടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂനിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: C ong asks workers, state chiefs to join 'Bharat Bandh' called by farmers, New Delhi, News, Politics, Congress, Farmers, Bharath Bandh, National.@INCIndia & our workers will extend our full support to the peaceful Bharat Bandh called by farmer unions tomorrow, the 27th September.
— K C Venugopal (@kcvenugopalmp) September 26, 2021
We believe in the right of our farmers & we will stand by them in their fight against the black farm laws.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.