കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൈകൂലിയുമായി അറസ്റ്റില്‍
May 18, 2013, 12:13 IST
ADVERTISEMENT
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി ഇടപാടിനെ കുറിച്ച അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിലെ പോലീസ് സൂപ്രണ്ടും ഇന്‍സ്പെക്ടറും കോഴ വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായി. സി.ബി.ഐ.യുടെ വിജിലന്‍സ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ഭൂമി തര്‍ക്കം സംബന്ധിച്ച് ഡെല്‍ഹി പോലീസില്‍ നല്കിയ പരാതി തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിക്കുന്നതിന് വേണ്ടി ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിവേക് ദത്ത് അറസ്റ്റിലായത്.
ഏഴ് ലക്ഷം രൂപയാണ് കൊക്കൂലിയായി ഇയാള്‍ ബിസിനസുകാരനോട് ആവശ്യപ്പെട്ടത്. സി.ബി.ഐയുടെ സാമ്പത്തിക അന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവേക് ദത്ത. എസ്.പി.യായ വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുള്ളതായി സി.ബി.ഐ. ആഭ്യന്തര വിജിലന്‍സ് സംഘത്തിന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി വിവേക് ദത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ സി.ബി.ഐ. കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് കല്‍ക്കരി ഇടപാട് അന്വേഷണവുമായി ബന്ധമില്ലെന്ന്
സി.ബി.ഐ. വ്യക്തമാക്കി.
അതിനിടെ സി.ബി.ഐ.യുടെ ആസ്ഥാനത്തിനു സമീപം വെച്ച് വിവേകിനുവേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്‍സ്പെക്ടര്‍ രാജേഷിനെയും സി.ബി.ഐ അറസ്റ്റുചെയ്തു. കല്‍ക്കരി ഇടപാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സുപ്രീംകോടതി അറിയാതെ മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി.
Keywords: Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, Message, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.