ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം; ഐക്യ ജനതാദളില്‍ പൊട്ടിത്തെറി

 


പാറ്റ്‌ന: (www.kvartha.com 07/02/2015) കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണകക്ഷിയായിരുന്ന ജെ ഡി യുവിവന് ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാന്തുനിന്നും രാജിവെച്ച നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഐക്യ ജനതാദളില്‍ പൊട്ടിത്തെറിക്ക് കാരണമായി.

ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം; ഐക്യ ജനതാദളില്‍ പൊട്ടിത്തെറിനിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെ.ഡി.യു നീക്കത്തിനെതിരെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി തന്നെ രംഗത്തിറങ്ങിയിരിക്കയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിതീഷിനെ നേതാവായി തിരഞ്ഞെടുക്കാന്‍ ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് നാലു മണിക്ക് എംഎല്‍എമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

അതേസമയം ശരദ് യാദവിന്റെ യോഗം ചട്ടവിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പറയുന്നത്. ജെഡിയു ദേശീയ സെക്രട്ടറി കെസി ത്യാഗിയാണ് നിതീഷ്‌കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി
Keywords: CM Manjhi calls cabinet meet; may dissolve assembly, Bihar, Patna, Chief Minister, Resigned, Conference, MLA, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia