ആര്‍.എസ്.എസിന് മുന്‍പില്‍ 6 ചോദ്യങ്ങളുമായി മുസ്ലീം മതപണ്ഡിതര്‍; മറുപടിയില്ലാതെ ഇന്ദ്രേഷ്ജി; ഒടുവില്‍ ഉത്തരമില്ലാതെ അവര്‍ മടങ്ങി
Feb 17, 2015, 22:12 IST
കാണ്‍പൂര്‍: (www.kvartha.com 17/02/2015) ആര്‍.എസ്.എസ് നേതൃത്വത്തോട് ആറ് ചോദ്യങ്ങളുമായി മുസ്ലീം മതപണ്ഡിതരെത്തി. എന്നാല്‍ പണ്ഡിതരുടെ ചോദ്യങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് മറുപടി നല്‍കാത്തതിനെതുടര്‍ന്ന് അവര്‍ മടങ്ങി. തിങ്കളാഴ്ച രാത്രിയാണവര്‍ ഇന്ദ്രേഷിനെ കാണാനെത്തിയത്.
സുന്നി ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാജി മുഹമ്മദ് സലീസിന്റെ നേതൃത്വത്തിലാണ് പണ്ഡിതരെത്തിയത്. എന്നാല്‍ പണ്ഡിതരുടെ ചോദ്യം ഇന്ദ്രേഷിനെ അസ്വസ്ഥനാക്കിയെന്നാണ് റിപോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍.എസ്.എസിന്റെ പദ്ധതിയെക്കുറിച്ചും പണ്ഡിതര്‍ ചോദ്യമുന്നയിച്ചിരുന്നു. അതേസമയം മുസ്ലീം സംഘടനകളുടെ കോണ്‍ഫറന്‍സില്‍ പണ്ഡിതരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ഇന്ദ്രേഷ് പറഞ്ഞതെന്നും ഹാജി മുഹമ്മദ് സലീസ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ ന്യൂനപക്ഷകാര്യ വിഭാഗം കൈകാര്യം ചെയ്യുന്നത് ഇന്ദ്രേഷാണ്. മുസ്ലീം പണ്ഡിതര്‍ ചോദിച്ച ആ ആറ് ചോദ്യങ്ങള്‍:
1. ആര്‍.എസ്.എസ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി കരുതുന്നുണ്ട്?
2. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ആര്‍.എസ്.എസ് രൂപരേഖ നല്‍കിയിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ?
3. ഹിന്ദു രാഷ്ട്രമെന്ന ആശയം ഹിന്ദു മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണോ, അതോ ആര്‍.എസ്.എസിന്റെ പുതിയ തത്വമാണോ?
4. മതപരിവര്‍ത്തനത്തിലൂടെ ആര്‍.എസ്.എസ് എന്താണ് ആഗ്രഹിക്കുന്നത്?
5. മുസ്ലീങ്ങളില്‍ നിന്നും ഏത് തരത്തിലുള്ള ദേശസ്‌നേഹമാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്?
6. ഇസ്ലാമിനെക്കുറിച്ച് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ എന്തൊക്കെ?
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ ഇന്ദ്രേഷിന് കഴിഞ്ഞില്ലെന്നും സലീസ് വ്യക്തമാക്കി.
SUMMARY: A delegation of Muslim clerics led by the Sunni Ulema Council's general secretary met RSS functionary Indresh and posed six questions to the Sangh including whether it has prepared a format to turn India into a Hindu 'rashtra', which he claimed left the saffron outfit irritated.
Keywords: RSS, Indresh, Meeting, Questions, Muslims, Clerics,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.