സിവില്‍ വ്യോമയാന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു

 


ന്യൂഡല്‍ഹി:(www.kvartha.com 10.11.2014) സിവില്‍ വ്യോമയാന നയത്തിന്റെ കരട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുസാപതി പ്രകാശനം ചെയ്തു. പുതിയ സിവില്‍ വ്യോമയാന നയം 2015 ജനുവരിയോടെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെയും ബന്ധപ്പെട്ട മറ്റ് കക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷം അവ പരിശോധിക്കുന്നതിന് വിദഗ്ധരുടെ ആറോ ഏഴോ സംഘങ്ങളെ നിയോഗിക്കും. റെയില്‍, മെട്രോ, ബസ്, ട്രക്ക് തുടങ്ങിയ വിവിധ ഗതാഗത സേവനങ്ങള്‍ സംയോജിപ്പിക്കുന്ന മള്‍ട്ടി-മോഡല്‍ ഹബുകളായി എയര്‍പോര്‍ട്ടുകള്‍ രൂപകല്‍പന ചെയ്യണമെന്ന് കരട് സിവില്‍ വ്യോമയാന നയം നിര്‍ദ്ദേശിക്കുന്നു. 

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവുമായി ബന്ധപ്പെട്ട നികുതികള്‍ ഏകീകരിച്ച് അവയുടെ നിരക്കുകള്‍ മത്സരക്ഷമമാക്കണമെന്നും കരട് നയം നിര്‍ദ്ദേശിക്കുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ എയര്‍പോര്‍ട്ടുകളെ പ്രധാന രാജ്യാന്തര ഹബുകളാക്കി ഉയര്‍ത്തണമെന്നും ഇവയെ കേന്ദ്രീകരിച്ച് പ്രാദേശിക എയര്‍പോര്‍ട്ട് ശൃംഖല വിപുലീകരിക്കണമെന്നും നയം ശുപാര്‍ശ ചെയ്യുന്നു. ഈ ആറ് മെട്രോ എയര്‍പോര്‍ട്ടുകളെ പ്രാദേശിക കാര്‍ഗോ ഹബുകളായി വികസിപ്പക്കാനും നിര്‍ദ്ദേശമുണ്ട്. 

സിവില്‍ വ്യോമയാന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു എയര്‍ ഇന്ത്യയുടെ ഭാവി രൂപരേഖ തയ്യാറാക്കാനായി ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കരട് നയത്തില്‍ പറയുന്നു. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, പവന്‍ ഹാന്‍സ് ലിമിറ്റഡ് തുടങ്ങിയവയെ കോര്‍പ്പറേറ്റ്‌വത്ക്കരിച്ച് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണം, ഹെലികോപ്റ്റര്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കരട് നയത്തിലുണ്ട്. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ civilaviation.gov.inല്‍ കരട് നയം ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Privatization of national carrier, Air India, Immediately, Ruled out in future, Suggestions from various quarters, Civil aviation minister, Ashok Gajapathi Raju
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia