3.22 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയും അച്ചടി സാമഗ്രികളുമായി ഒമ്പതംഗ സംഘം പിടിയില്‍; കവർച കേസിൽ പിടിയിലായയാൾ നൽകിയത് നിർണായക വിവരം

 


ഹൈദരാബാദ്: (www.kvartha.com 11.02.2022) മൂന്ന് ലക്ഷത്തിലധികം രൂപയുടെ 500, 200, 100 രൂപയുടെ കള്ളനോടുകളുമായി ഒമ്പതംഗ സംഘം ഹൈദരാബാദില്‍ പിടിയില്‍. രാചകൊണ്ട കമീഷനറേറ്റിലെ എല്‍ ബി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്.
 
3.22 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയും അച്ചടി സാമഗ്രികളുമായി ഒമ്പതംഗ സംഘം പിടിയില്‍; കവർച കേസിൽ പിടിയിലായയാൾ നൽകിയത് നിർണായക വിവരം

3.22 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയും അച്ചടി സാമഗ്രികളും പിടിച്ചെടുത്തു. രണ്ട് സംഘാംഗങ്ങള്‍ കൂടി ഒളിവിലാണെന്ന് രചകൊണ്ട കമീഷനര്‍ മഹേഷ് ഭഗവത് പറഞ്ഞു.

കവര്‍ചക്കേസിലെ പ്രതികളിലൊരാളായ പി വി ശേഷയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ കറന്‍സി വിതരണം ചെയ്തതായി ഇയാള്‍ സമ്മതിച്ചു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍, സംഘത്തലവന്‍ ഒഗിറെഡ്ഡി വെങ്കട കൃഷ്ണ റെഡ്ഡി ഉള്‍പെടെയുള്ളവരെയാണ് പൊലീസ് ഈസ്റ്റ് ഗോദാവരിയില്‍ നിന്ന് പിടികൂടിയത്.

Keywords: Circulating fake currency notes,gang of nine busted, National, India, Hyderabad, News, Top-Headlines, PoliceStation, Case, Police, Currency.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia