ജൂലൈ 26 ലെ അസം-മിസോറം ഏറ്റുമുട്ടലിൽ മിസോറം രാജ്യസഭ എംപി വൻലാൽവേനയ്ക്ക് പങ്ക്? അന്വേഷണത്തിനായി സിഐഡി സംഘം ഡെൽഹിക്ക്
Jul 29, 2021, 15:40 IST
ഡെൽഹി: (www.kvartha.com 29.07.2021) ദിവസങ്ങൾക്ക് മുൻപുണ്ടായ അസം-മിസോറം ഏറ്റുമുട്ടലിൽ ഏഴ് അസം പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ മിസോറം രാജ്യസഭ എംപി കെ വൻലാൽവേനയ്ക്ക് പങ്കുണ്ടെന്ന് ആരോപണം. ജൂലൈ 26 നാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ വൻലാൽവേന അസം പൊലീസിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. 'അവർ വീണ്ടും വന്നാൽ ഞങ്ങൾ എല്ലാത്തിനെയും കൊന്നുതള്ളും' എന്നായിരുന്നു വൻലാൽവേന ചാനലിൽ പറഞ്ഞത്. ഏറ്റുമുട്ടലിലോ ഗൂഡാലോചനയിലോ വൻലാൽവേനയ്ക്ക് പങ്കുണ്ടോ എന്നന്വേഷിക്കാനാണ് സിഐഡി സംഘം ഡെൽഹിക്ക് തിരിക്കുന്നത്.
അസം പൊലീസുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അസം മിസോറം അതിർത്തിയിലെ ബരാക് താഴ്വരയിലുണ്ടായ 12 മണിക്കൂർ ബന്ദിൽ ജനജീവിതം സ്തംഭിച്ചിരുന്നു. അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ ദേശീയ പാത 306 ബ്ലോക്ക് ചെയ്തിരുന്നു. മിസോറമിനെ ബന്ധിപ്പിക്കുന്ന റോഡുകളിൽ പ്രധാനമാണ് 306 ദേശീയ പാത.
പോലീസുകാരുടെ കൊലപാതകങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപയാണ് അസം പ്രഖ്യാപിച്ചിരിക്കുന്നത്.
SUMMARY: Assam police have filed a case against the Monday incident and prepared a picture gallery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.