ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം
Feb 13, 2015, 11:41 IST
ഡെല്‍ഹി: (www.kvartha.com 13/02/2015) ഡെല്‍ഹി വസന്ത് വിഹാറിന് സമീപമുള്ള ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ജനങ്ങള്‍ സംഘടിച്ചെത്തി പ്രകോപനമില്ലാതെ സ്‌കൂളിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഡെല്‍ഹിയില്‍ അടുത്തിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവായിരിക്കയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്‌കൂളിനു നേരെയുള്ള ആക്രമണം. ഈ വര്‍ഷം ആറ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ് ഡെല്‍ഹിയില്‍ ആക്രമിക്കപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ
കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ജനക്കൂട്ടം സ്‌കൂളിലെ സിസിടിവി ക്യാമറകളും തകര്‍ത്തിട്ടുണ്ട്. അക്രമി സംഘത്തില്‍ 34 പേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
അതേസമയം സ്‌കൂളില്‍ മോഷണ ശ്രമം നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫോറന്‍സിക് വിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Keywords: Christian school vandalized in south Delhi, Police, Attack, Theft, Church, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.