'ജമ്മു കശ്മീരും ലഡാകും ഉള്‍പെടെയുള്ള പ്രദേശം രാജ്യത്തിന്റെ അവിഭാജ്യ ഘടകം'; പാംഗോങിലെ ചൈനീസ് പാലം അനധികൃതമെന്ന് കേന്ദ്ര സര്‍കാര്‍
Feb 5, 2022, 09:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) 1962 മുതല്‍ ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭാഗങ്ങളിലൂടെ നിര്‍മിക്കുന്ന പാലം അനധികൃതമെന്ന് ഇന്‍ഡ്യ. കിഴക്കന്‍ ലഡാകിലെ പാംഗോങ് തടാകത്തിന് കുറുകെയാണ് ചൈനയുടെ പാലം നിര്‍മാണം. ഇത് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം കേന്ദ്ര സര്‍കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ചൈനയുടെ അനധികൃത കൈവശപ്പെടുത്തലിനെ ഇന്‍ഡ്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജമ്മു കശ്മീരും ലഡാകും ഉള്‍പെടെയുള്ള പ്രദേശം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്‍ഡ്യ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സര്‍കാര്‍ ചൂണ്ടിക്കാട്ടി. ഇന്‍ഡ്യയുടെ അഖണ്ഡതയും പരമാധികാരവും മറ്റു രാജ്യങ്ങള്‍ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍കാര്‍ പറഞ്ഞു.
2020 ല്‍ ഇന്‍ഡ്യയുടെയും ചൈനയുടെയും സൈനികര്‍ ഏറ്റുമുട്ടിയ നോര്‍ത്ത് ബാങ്ക് ഓഫ് പാംഗോങിലെ ചൈനീസ് സൈനിക ബേസിന് തൊട്ട് തെക്കുഭാഗത്തായാണ് എട്ട് മീറ്റര്‍ വീതിയുള്ള പാലം ഉള്ളത്. സംഘര്‍ഷത്തിന് പിന്നാലെ, 2020 മുതല്‍ കിഴക്കന്‍ ലഡാകില്‍ അരലക്ഷത്തിലേറെ സൈനികരെ ഇരുരാജ്യങ്ങളും വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ താല്‍ക്കാലിക ശാന്തതയെ ഇല്ലാതാക്കുന്നതാണ് ചൈനയുടെ പാലമെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്‍ഡ്യയും ചൈനയും 14-ാം റൗന്‍ഡ് സൈനിക ചര്‍ച്ചകള്‍ അടുത്തിടെ നടത്തിയിരുന്നു. ഇന്‍ഡ്യയുടെയും ചൈനയുടെയും മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ജനുവരി 12ന് ആണ് അവസാനമായി നടന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.