കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

 


ഗുഡ്ഗാവ്: (www.kvartha.com 10.09.2015) കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവ് പട്ടണത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഹിമാന്‍ഷി(4) പിങ്കി(2) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഒളിച്ചു കളിക്കുന്നതിനിടെ കുട്ടികള്‍ കാറിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് ലോക്ക് വീഴുകയായിരുന്നു.

കുട്ടികളെ കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും
കണ്ടെത്താനായില്ല. ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനായി കുട്ടികളുടെ പിതാവ് കാറെടുക്കുന്നതിനിടെയാണ് ഇരുവരും അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു


Also Read:
13 കാരിയെ മാനഭംഗപ്പെടുത്തിയ യു.പിക്കാരന് 3 വര്‍ഷം തടവ്

Keywords:  Children, 4 and 2, Suffocate in Car in Gurgaon, Police Station, Father, Hospital, Sisters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia