അധ്യാപികയുടെ പീഡനമേറ്റ് വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കൊല്‍ക്കത്ത: അധ്യാപികയുടെ പീഡനമേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു. ക്ലാസ്മുറിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചാണ് അധ്യാപികയായ ചംപ മൊണ്ഡല്‍ മൂന്നാം ക്ലാസുകാരനായ ബാപി ജോര്‍ദാറിനെ മര്‍ദിച്ചത്. കുട്ടിയുടെ തല ഭിത്തിയില്‍ ശക്തമായി ഇടിക്കുകയും ചെവി അടിച്ച് പൊട്ടിക്കുകയും ചെയ്തിരിരുന്നു.
അധ്യാപികയുടെ പീഡനമേറ്റ് വിദ്യാര്‍ഥി മരിച്ചു
ബുധനാഴ്ചയാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെയാണ് കുട്ടി മരിച്ചത്. നരഹത്യക്ക് ടീച്ചറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ രണ്ടുകുട്ടികളുടെ അമ്മയാണ്.

മാരകമായി പരിക്കേല്‍പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ  അധ്യാപിക ശ്രമിച്ചില്ല. സ്‌കൂള്‍ വിട്ടതിന് ശേഷം മാത്രമാണ് കുട്ടിയെ വിട്ടയച്ചത്. ബസന്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Key Words: A teacher, Slapping, Class-III student,  Bapi Jourdar, Champa Mondal, Culpable homicide, School, Sunita Jouardar, Crime, Police, Case, Kolkata.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia