ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയില്‍; വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍; ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിര്‍ണായകമാകും; ഡെല്‍ഹി ഹൈക്കോടതിയുടെ വിധി ശരിയെന്ന് വിധിച്ച് സുപ്രീംകോടതി
Nov 13, 2019, 15:41 IST
ന്യൂഡല്‍ഹി: (www.kvartha.com 13.11.2019) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവച്ചു.
ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിര്‍ണായകമാകും. പൊതു താല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കോടതി പറഞ്ഞു.
സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണം. ആര്‍ടിഐ ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു 2010 ജനുവരിയിലാണ് ഡെല്‍ഹി ഹൈക്കോടതി വിധിച്ചത്. അതിനെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നല്‍കിയ ഹര്‍ജി ഏപ്രില്‍ നാലിന് വിധി പറയാന്‍ മാറ്റിയതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സുപ്രീം കോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അത് നടപ്പായില്ല. തുടര്‍ന്നാണ് വിഷയം കോടതിയ്ക്ക് മുന്നിലെത്തുന്നത്.
തുടര്‍ന്ന് 2009ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും അതില്‍ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാകില്ലെന്നും വ്യക്തമാക്കിയ ഭട്ട് ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഭട്ടിന്റെ വിധിക്കെതിരെ സുപ്രീം കോടതി അപ്പീല്‍ പോയെങ്കിലും 2010 ജനുവരി 12ന് ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ പി ഷാ ജസ്റ്റിസുമാരായ വിക്രം ജീത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ വിധിപ്രഖ്യാപനം ശരിവയ്ക്കുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വാദം. എന്നാല്‍ ആ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേകാധികാരമോ അല്ലെന്നും വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chief Justice of India's office is public authority, comes under RTI: Supreme Court, New Delhi, News, Supreme Court of India, Protection, Verdict, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.