ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന പിന്‍വലിച്ചു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം കുത്തിപ്പൊക്കിയതെന്നെ ചിദംബരത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ചിദംബരത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചിരുന്നു. ചിദംബരത്തിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിദംബരം തന്റെ പ്രസ്താവന പിന്‍വലിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ പ്രസ്താവന പിറവം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തലും പ്രസ്താവന പിന്‍വലിക്കാന്‍ ചിദംബരത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കി.
Keywords:Chidambaram, Mullaperiyar, Mullaperiyar Dam, New Delhi, National, Minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.