'ട്രംപ് ദോശ' കഴിച്ചാല്‍ രണ്ടുണ്ട് കാര്യം? ചെന്നൈയില്‍ ആളുകള്‍ ഒഴുകുന്നു, ദിവസവും വിറ്റുപോകുന്നത് നിരവധി ദോശകള്‍, ഇതിന്റെ പ്രത്യേകതകള്‍ അറിയണോ!

 


ചെന്നൈ: (www.kvartha.com 17.11.2016) അമേരിക്കന്‍ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെമ്പാടുമുള്ള ആളുകള്‍ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക് അത് സന്തോഷം നിറഞ്ഞ വാര്‍ത്ത തന്നെയായിരുന്നു. ചിലര്‍ ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ മറ്റു പലരും അത് ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലും ട്രംപിന് ആരാധകരുണ്ടെന്ന് തെളിഞ്ഞിരിക്കയാണ്.

ചെന്നൈയിലെ സുപ്രഭാ റെസ്‌റ്റോറന്റ് നടത്തുന്ന സി.പി മുകുന്ദ് ദാസ് ട്രംപിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത് ഒരു പ്രത്യേക വിഭവം ഉണ്ടാക്കികൊണ്ടാണ്. 'ട്രംപ് ദോശ' എന്നാണ് ദാസ് തന്റെ പുതിയ വിഭവത്തിന് നല്‍കിയ പേര്. താന്‍ ട്രംപിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മുഖഭാവങ്ങളുമാണ് തന്നെ ആരാധകനായി മാറ്റിയതെന്നും ദാസ് പറയുന്നു. ട്രംപ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

പിന്നീട് ട്രംപിനോടുള്ള തന്റെ ആദരവ് കാണിക്കാന്‍ അദ്ദേഹം ട്രംപ് ദോശ എന്ന പേരില്‍ വിഭവമുണ്ടാക്കുകയായിരുന്നു. ട്രംപ് ദോശ കഴിക്കാന്‍ ആളുകളെ ക്ഷണിക്കാനായി ട്രംപിന്റെ വലിയ ഒരു പോസ്റ്റര്‍ ഒരുക്കി റെസ്‌റ്റോറന്റിന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആളുകള്‍ വൈറ്റ് ദോശ എന്നാണ് ഈ വിഭവത്തിന് പേരിട്ടിരിക്കുന്നത്. 50 രൂപയാണ് ഇതിന്റെ വില. ട്രംപ് ദോശ കഴിക്കാനെത്തുന്നവര്‍ക്ക് വാഴ ഇലയില്‍ പലതരം ചമ്മന്തിക്കൊപ്പം ദോശയും ഒരു കപ്പ് വെണ്ണയും നല്‍കുന്നു. ദിവസവും നിരവധി ദോശകളാണ് വിറ്റു പോകുന്നതെന്ന് ദാസ് പറയുന്നു.

'ട്രംപ് ദോശ' കഴിച്ചാല്‍ രണ്ടുണ്ട് കാര്യം? ചെന്നൈയില്‍ ആളുകള്‍ ഒഴുകുന്നു, ദിവസവും വിറ്റുപോകുന്നത് നിരവധി ദോശകള്‍, ഇതിന്റെ പ്രത്യേകതകള്‍ അറിയണോ!


Also Read:
മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയേയും യുവതിയേയും തൃശൂരില്‍ കണ്ടെത്തി
Keywords:  Chennai restaurant owner pays tribute to Trump with a special dosa, Celebration, Criticism, America, President, Poster, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia