Drowned | ക്ഷേത്രോത്സവത്തിനിടെ ചെന്നൈയില്‍ വന്‍ അപകടം; 5 യുവാക്കള്‍ കുളത്തില്‍ മുങ്ങിമരിച്ചു
Apr 5, 2023, 15:09 IST
ചെന്നൈ: (www.kvartha.com) ക്ഷേത്രോത്സവത്തിനിടെ വന്‍ അപകടം. ക്ഷേത്രക്കുളത്തില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. തെക്കന്‍ ചെന്നൈയിലെ പ്രാന്തപ്രദേശമായ കീല്‍ക്കത്തലൈക്ക് സമീപം മൂവരസംപേട്ടയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രക്കുളത്തിലാണ് ദാരുണസംഭവം.
ക്ഷേത്രത്തിലെ 'തീര്‍ഥവാരി' മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുരന്തം. ബുധനാഴ്ച പുലര്‍ചെയാണ് സംഭവം. മടിപ്പാക്കം സ്വദേശി രാഘവന്‍, കീഴ്കത്തളൈ സ്വദേശി യോഗേശ്വരന്‍, നങ്കനല്ലൂര്‍ സ്വദേശികളായ വനേഷ്, രാഘവന്‍, ആര്‍ സൂര്യ എന്നിവരാണ് മരിച്ചത്.
മരിച്ചവര്‍ 18നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ മുങ്ങിമരിച്ചത്. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Keywords: News, National, Chennai, Drowned, Festival, Temple, Police, Religion, Investigation, Chennai: Five young men drown in tank during temple festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.