മുംബൈ: മിഡ് ഡേ റിപ്പോര്‍ട്ടര്‍ ജെ.ഡേയെ വധിച്ച കേസില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മോക്ക കോടതിയിലാണ് 3,055 പേജുകള്‍ വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. അധോലോകനായകന്‍ ഛോട്ടാ രാജനടക്കം 12 പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയുടെ പേര് കുറ്റപത്രത്തില്‍ ഇല്ല. കേസിലെ ജിഗ്നയുടെ പങ്ക് വ്യക്തമാക്കി അധിക കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 11 നാണ് ജെ.ഡേ വെടിയേറ്റു മരിച്ചത്. ജെ.ഡേയെ വെടിവച്ച മലയാളിയായ സതീഷ് കാലിയ ഉള്‍പ്പെടെ 11 പ്രതികള്‍ അറസ്റ്റിലായിരുന്നു.
Keywords: J. Dey, Journalist, Mumbai, Murder case, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.