Mayor Election | കണക്കുകൾ എഎപിക്കും കോൺഗ്രസിനും അനുകൂലം; പക്ഷേ വിജയിച്ചത് ബിജെപി, ഇതെങ്ങനെ സംഭവിച്ചു? വിവാദമായി ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ്; നോട്ടീസ് അയച്ച് ഹൈകോടതി

 


ചണ്ഡീഗഡ്: (KVARTHA) കൂടുതൽ കൗൺസിലർമാരുണ്ടായിട്ടും ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട 'ഇന്ത്യ' സഖ്യത്തിന് പരാജയം നേരിടേണ്ടി വന്നത് രാഷ്ട്രീയ വിവാദമായി. കക്ഷിനില 'ഇന്ത്യ' സഖ്യത്തിന് അനുകൂലമായിരുന്നിട്ടും മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മനോജ് സോങ്കർ ആണ് വിജയിച്ചത്. മനോജിന് 16 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ്-എഎപി സ്ഥാനാർത്ഥി കുൽദീപ് ടിറ്റയ്ക്ക് 12 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ബിജെപിക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

Mayor Election | കണക്കുകൾ എഎപിക്കും കോൺഗ്രസിനും അനുകൂലം; പക്ഷേ വിജയിച്ചത് ബിജെപി, ഇതെങ്ങനെ സംഭവിച്ചു? വിവാദമായി ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ്; നോട്ടീസ് അയച്ച് ഹൈകോടതി

കോർപ്പറേഷനിൽ ആകെ 35 സീറ്റുകളാണുള്ളത്. നിലവിൽ ബിജെപിക്ക് 14 കൗൺസിലർമാരുണ്ട്. അകാലിദളിന് ഒരു കൗൺസിലറുമുണ്ട്. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും ചേർന്ന് 16 വോട്ടുകൾ എൻഡിഎക്ക് ലഭിക്കുമായിരുന്നു. ആം ആദ്മി പാർട്ടിക്ക് 13 കൗൺസിലർമാരും കോൺഗ്രസിന് ഏഴ് കൗൺസിലർമാരുമാണുള്ളത്. അതായത് ഇന്ത്യാ സഖ്യത്തിന് ആകെ 20 വോട്ടുകൾ ഉണ്ടായിരുന്നു.

മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എഎപി, കോൺഗ്രസ് നേതാക്കൾ പ്രവചിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ എട്ട് വോട്ടുകൾ അസാധുവായതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു.

ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിംഗ് ഓഫീസർ അടയാളപ്പെടുത്തിയെന്നും പിന്നീട് അവ സാധുതയുള്ളതായി പ്രഖ്യാപിക്കപ്പെട്ടുവെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറിൽ ഒപ്പിടുന്ന വീഡിയോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പങ്കുവെച്ചിട്ടുണ്ട്. വോട്ടെണ്ണുന്നതിലും ബാലറ്റ് പേപ്പറുകൾ സാധുതയുള്ളതായി പ്രഖ്യാപിക്കുന്നതിലും കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും വിരമിച്ച ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള എഎപിയുടെ ഹർജിയിൽ പഞ്ചാബ്, ഹരിയാന ഹൈകോടതി ചണ്ഡീഗഡ് ഭരണകൂടത്തിനും മുനിസിപ്പൽ കോർപ്പറേഷനും നോട്ടീസ് അയച്ചു. വിഷയത്തിൽ മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

Keywords: News, National, Chandigarh, BJP, I.N.D.I.A, Mayor Election, BJP, Vote, Muncipal Corporation, Notice,   Chandigarh mayoral polls: BJP candidate Manoj Sonkar wins post of mayor, I.N.D.I.A. bloc fails.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia