'ബിജെപി പ്രവര്‍ത്തകന് 5 ഡോസ് വാക്‌സിന്‍ നല്‍കി, ആറാമത്തെ ഡോസിനുള്ള തീയതിയും സെര്‍ടിഫികെറ്റില്‍'
Sep 20, 2021, 09:57 IST
ലക്‌നൗ: (www.kvartha.com 20.09.2021) ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകന് രണ്ട് ഡോസിന് പകരം അഞ്ച് ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് സെര്‍ടിഫികെറ്റില്‍ രേഖപ്പെടുത്തിയതായി പരാതി. മാത്രമല്ല ആറാമത്തെ ഡോസിനുള്ള തീയതിയും സെര്‍ടിഫികെറ്റിലുണ്ട്. സര്‍ധാനയില്‍ നിന്നുള്ള ബിജെപി ബൂത് പ്രസിഡന്റും ഹിന്ദു യുവ വാഹിനി നേതാവുമായ റാംപാല്‍ സിങിന്റെ സെര്‍ടിഫികെറ്റിലാണ് പാകപിഴ സംഭവിച്ചത്.
സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാല്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച് 16നാണ് ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് എട്ടിന് രണ്ടാം ഡോസ് വാക്‌സിനും റാംപാല്‍ എടുത്തിരുന്നു. എന്നാല്‍ സെര്‍ടിഫികെറ്റില്‍ ആദ്യ രണ്ട് വാക്‌സിന്‍ തീയതികള്‍ കൂടാതെ മൂന്നാമത്തെ വാക്‌സിന്‍ മെയ് 15 നും നാലും അഞ്ചും ഡോസുകള്‍ സെപ്തംബര്‍ 15 നും നല്‍കിയതായാണ് രേഖപ്പെടുത്തിയത്.
ഡിസംബറിനും ജനുവരിക്കും ഇടയില്‍ ആറാമത്തെ ഡോസിനുള്ള തീയതിയും നല്‍കിയിട്ടുള്ളതായും പരാതിയില്‍ പറയുന്നു. സെര്‍ടിഫികെറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന സൈറ്റില്‍ ചില സാമൂഹിക വിരുദ്ധര്‍ കടന്നുകയറിയതായി സംശയമുണ്ടെന്ന് സ്ഥലത്തെ പ്രധാന മെഡികല്‍ ഓഫീസര്‍ അഖിലേഷ് മോഹന്‍ പറഞ്ഞു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Lucknow, News, National, Certificate, BJP, COVID-19, Vaccine, Complaint, Certificate shows local BJP leader given five doses of COVID vaccine, sixth scheduled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.