കേബിള്‍ ഓപ്പ­റേ­റ്റര്‍മാ­രുടെ കുത്തക അവ­സാ­നി­പ്പി­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍

 


കേബിള്‍ ഓപ്പ­റേ­റ്റര്‍മാ­രുടെ കുത്തക അവ­സാ­നി­പ്പി­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍
ന്യൂ­ഡല്‍ഹി: കേബിള്‍ ഓപ്പ­റേ­റ്റര്‍മാ­രുടെ അനാ­വ­ശ്യ കിട­മ­ത്സ­ര­ങ്ങളും കുത്ത­കയും അവ­സാ­നി­പ്പി­ക്കാന്‍ വാര്‍ത്താ­വി­ത­രണ പ്രക്ഷേ­പണ മന്ത്രാ­ലയം നട­പ­ടി­കള്‍ ആരം­ഭി­ച്ചു. ഇതു­സം­ബ­ന്ധിച്ച് ടെലികോം റെഗു­റേ­റ്ററി അതോ­റി­റ്റി­യുടെ അഭി­പ്രാ­യ­ങ്ങള്‍ വാര്‍ത്താ­വി­ത­രണ പ്രക്ഷേ­പണ മന്ത്രാ­ലയം ക്ഷണി­ച്ചു.

ചില സംസ്ഥാ­ന­ങ്ങളില്‍ കേബിള്‍ ടി.വി ശൃംഖല ഒരു കമ്പനി മാത്രം കയ്യ­ട­ക്കി­യി­രി­ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായ പശ്ചാ­ത്ത­ല­ത്തി­ലാണ് ട്രായി­യുടെ അഭി­പ്രായം വാര്‍ത്താ­വി­ത­രണ പ്രക്ഷേ­പ­ണ­മ­ന്ത്രാ­ലയം തേടി­യ­ത്. കുത്തക അവ­സാ­നി­പ്പിച്ച് സേവ­ന­ത്തിന്റെ ഗുണ­നി­ല­വാരം മെച്ച­പ്പെ­ടു­ത്തു­ക­യാണ് ലക്ഷ്യം. ഇതി­നായി കേബിള്‍ ടി.­വി. നിയ­ന്ത്രണ നിയ­മ­ത്തില്‍ വരു­ത്തേണ്ട ഭേദ­ഗതി ശുപാര്‍ശ ചെയ്യാന്‍ മന്ത്രാ­ലയം ട്രായി­യോട് അ­ഭ്യര്‍­ത്ഥിച്ചു.

Keywords: Cable TV, New Delhi, National, Telecom regulatory authority, Company,  Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia