എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു; വിജയം പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കാൻ കർഷകർ
Dec 9, 2021, 16:04 IST
ന്യൂഡെൽഹി: (www.kvartha.com 09.12.2021) കർഷകർ നടത്തുന്ന ഡെൽഹി അതിർത്തി ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതടക്കമുള്ള ആവശ്യങ്ങളെല്ലാം സര്‍കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് ഒരുവര്‍ഷമായി തുടരുന്ന സമരം കര്‍ഷകര്‍ അവസാനിപ്പിക്കുന്നത്. സംയുക്ത കിസാൻ മോർച യോഗമാണ് തീരുമാനം എടുത്തത്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കേന്ദ്ര സര്‍കാര്‍ രേഖാമൂലം കിസാൻ സംയുക്ത മോർചയ്ക്ക് ഉറപ്പ് നൽകി. മരിച്ച കർഷകരുടെ സ്മരണക്ക് വെള്ളിയാഴ്ച ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും. ഇതിനു ശേഷമായിരിക്കും കർഷകർ അതിർത്തി വിടുക.
ഇനിയും അംഗീകരിക്കാത്ത ആവശ്യങ്ങളിന്മേല്‍ സര്‍കാറുമായി ചര്‍ച തുടരും. സമരക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് സര്‍കാര്‍ അറിയിച്ചു. താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപെടുത്തും. കര്‍ഷക സംഘനകളുടമായി സമഗ്ര ചര്‍ച നടത്താതെ വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കി. മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകർക്കെതിരായ ക്രമിനൽ നടപടി നീക്കം ചെയ്യും. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകാനും സർകാർ തീരുമാനമായി.
സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി സംഘുവിലെ സമരപന്തല്‍ പൊളിച്ച് നീക്കുന്ന നടപടികള്‍ കര്‍ഷകര്‍ തുടങ്ങി കഴിഞ്ഞു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിൽ സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. സമീപകാല സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സമ്മർദങ്ങളില്‍ പതറാതെ വെല്ലുവിളികളെ അതിജീവിച്ചതാണ് കർഷക സമരത്തിന്‍റെ വിജയം. കർഷകസംഘടനകള്‍ തമ്മില്‍ അവസാനം വരെ ഉണ്ടായിരുന്ന അഭിപ്രായ ഐക്യവും സന്നദ്ധ സംഘടനകളുടെ സഹായവും സമരത്തില്‍ നിര്‍ണായകമായി.

Keywords: News, National, New Delhi, Farmers, Strike, Central Government, Border, Won, Law, Organisation, Central Government accepts all the demands of the farmers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.