ടെലിവിഷനിലെയും ഇന്റര്‍നെറ്റിലെയും നഗ്‌നതാ പ്രദര്‍ശനം നിയന്ത്രിക്കണം: സെന്‍സര്‍ ബോര്‍ഡ് തലവന്‍

 


ഡെല്‍ഹി: (www.kvartha.com 24.01.2015) ടെലിവിഷനിലെയും ഇന്റര്‍നെറ്റിലെയും നഗ്‌നതാ പ്രദര്‍ശനം നിയന്ത്രിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പഹ്‌ലജ് നിഹലാനിയുടെ പ്രസംഗം വിവാദമാകുന്നു.

ടെലിവിഷന്‍ പരിപാടികള്‍ക്കും സിനിമകള്‍ക്കും രണ്ടു തരത്തിലുള്ള സെന്‍സര്‍ ചട്ടങ്ങളാണ് നിലവിലുള്ളത്. ഇത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ നിഹലാനി  ഇക്കാര്യങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രാലയവുമായി പങ്കുവെയ്ക്കുമെന്നും വ്യക്തമാക്കി.

ഓണ്‍ലൈനിലും ഫാഷന്‍ ഷോ പോലെയുള്ള ടെലിവിഷന്‍ പരിപാടികളിലും നടക്കുന്ന നഗ്‌നതാ പ്രദര്‍ശനത്തിന്  സിനിമകളുടെ കാര്യത്തില്‍ പിന്തുടരുന്ന നിയമം  ബാധകമാക്കണമെന്നും സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ബാധകമാകുമ്പോള്‍ ലൈവ് ഷോകള്‍ക്ക്  ഇത്തരം നിബന്ധനകളൊന്നും തന്നെ ബാധകമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ലൈവ് ഷോകളില്‍ നഗ്നതാ പ്രദര്‍ശനം വര്‍ധിക്കാനുള്ള കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെലിവിഷനിലെയും ഇന്റര്‍നെറ്റിലെയും നഗ്‌നതാ പ്രദര്‍ശനം നിയന്ത്രിക്കണം: സെന്‍സര്‍ ബോര്‍ഡ് തലവന്‍കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് റഗുലേഷന്‍ ആക്ട്  പ്രകാരമാണ് രാജ്യത്തെ ടെലിവിഷന്‍ മേഖല പ്രവര്‍ത്തിക്കുന്നത്.  സെന്‍സര്‍ ബോര്‍ഡിന്റെ അധികാര പരിധിക്ക് പുറത്താണിത്. ടെലിവിഷന്‍ പരിപാടികളില്‍ പ്രേക്ഷകരുടെ പരാതികളിന്‍ മേല്‍ നടപടിയെടുക്കാനുള്ള അധികാരം  ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് കൗണ്‍സില്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി എന്നിവയ്ക്കാണ് .

പ്രസംഗത്തിനിടെ സെന്‍സര്‍ ബോര്‍ഡ് തലവനായി തെരഞ്ഞെടുത്തത് തന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞ പഹ്‌ലജ് നിഹലാനി താന്‍ ഈ രാജ്യത്തെ പൗരനാണെന്നും തന്നെ ആരും ഇറ്റലിയില്‍ നിന്നും കൊണ്ടു വന്നതല്ലെന്നും  പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Censor board chief Pahlaj Nihalani: Time to snip nudity on TV, web, New Delhi, Complaint, Italy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia