ന്യൂഡല്‍ഹി: (www.kvartha.com 14/02/2015) സിനിമകളില്‍ നിന്ന് തെറി പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മുതല്‍ സിനിമകളില്‍ തെറി പറയാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ അതിനു പകരം ബീപ്പ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യാം എന്നാണ് നിര്‍ദ്ദേശം.
ഇതുമായ ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് എല്ലാ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കൈമാറി.
നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പതിമൂന്നോളം ഇംഗ്ലീഷ് തെറിവാക്കുകളുടെയും പതിനഞ്ചോളം ഹിന്ദി തെറിവാക്കുകളുടെയും ഒരു പട്ടികയും ഈ നോട്ടീസിനൊപ്പമുണ്ട്. ഈ വാക്കുകളുടെ പ്രാദേശിക പ്രയോഗങ്ങള്‍ക്കും വിലക്കുണ്ട്.
സെന്‍സര്‍ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയ പ്രയോഗങ്ങള്‍
1. സ്ത്രീകളെ ആക്രമിക്കും വിധത്തിലുള്ള/ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍
2. ദ്വയാര്‍ത്ഥം വരുന്ന ചീത്ത വാക്കുകള്‍/ അശ്ലില പ്രയോഗങ്ങള്‍
3. ബോംബെയ്ക്കുപകരം മുംബൈ എന്നുപയോഗിക്കണം
4. രക്തചൊരിച്ചിലുകളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍
Also Read:
കുഞ്ചത്തൂരില്‍ പഠന കേന്ദ്രത്തിന് നേരെ കല്ലേറ്; കോംപൗണ്ടില്‍ കൊടി കുത്തി
നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പതിമൂന്നോളം ഇംഗ്ലീഷ് തെറിവാക്കുകളുടെയും പതിനഞ്ചോളം ഹിന്ദി തെറിവാക്കുകളുടെയും ഒരു പട്ടികയും ഈ നോട്ടീസിനൊപ്പമുണ്ട്. ഈ വാക്കുകളുടെ പ്രാദേശിക പ്രയോഗങ്ങള്‍ക്കും വിലക്കുണ്ട്.
സെന്‍സര്‍ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയ പ്രയോഗങ്ങള്‍
1. സ്ത്രീകളെ ആക്രമിക്കും വിധത്തിലുള്ള/ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍
2. ദ്വയാര്‍ത്ഥം വരുന്ന ചീത്ത വാക്കുകള്‍/ അശ്ലില പ്രയോഗങ്ങള്‍
3. ബോംബെയ്ക്കുപകരം മുംബൈ എന്നുപയോഗിക്കണം
4. രക്തചൊരിച്ചിലുകളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍
Also Read:
Keywords: New Delhi, film, Notice, Women, attack, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.