നിദോ തനിയമിന്റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

 


ന്യൂഡൽഹി: ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അരുണാചൽ പ്രദേശ് വിദ്യാർത്ഥി നിദോ തനിയമിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെയാണ് ഉത്തരവിട്ടത്. വടക്കൻ ഡൽഹിയിലെ മാർക്കറ്റിൽ ഒരു സംഘം കടയുടമകളുടെ ആക്രമണത്തിനിരയായ നിദോ തനിയമിനെ പിറ്റേന്ന് മരിച്ചനിലയിൽ കിടക്കയിൽ കണ്ടെത്തുകയായിരുന്നു.

നിദോ തനിയമിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. അതുകൊണ്ട് കേസ് സിബിഐക്ക് കൈമാറാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു- ഷിൻഡെ അറിയിച്ചു.

നിദോ തനിയമിന്റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുനാലുപേരാണ് നിദോ തനിയമിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ജനുവരി 29നായിരുന്നു നിദോയ്ക്കെതിരെ ആക്രമണമുണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കെതിരെ ഡൽഹിയിൽ വംശീയ അധിക്ഷേപങ്ങൾ ശക്തമാണെന്ന് വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. നിദോയുടെ മരണത്തെതുടർന്ന് ശക്തമായ പ്രക്ഷോഭത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.

SUMMARY: New Delhi: Home Minister Sushil Kumar Shinde has ordered a Central Bureau of Investigation (CBI) probe into the murder case of Nido Tania, a young college student from Arunachal Pradesh, who died last month after he was beaten with iron rods and sticks in a south Delhi market.

Keywords: National, Nido Taniam, Probe, Ordered, Sushil Kumar Shinde,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia