സ്ത്രീകളും കുട്ടികളുമടക്കം 8 പേരുടെ മരണത്തിനിടയാക്കിയ ബിര്‍ഭം അക്രമക്കേസില്‍ 21 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് സിബിഐ
Mar 26, 2022, 22:57 IST
കൊല്‍കത: (www.kvartha.com 26.03.2022) സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ ബിര്‍ഭം അക്രമക്കേസില്‍ 21 പേരെ പ്രതികളാക്കി സിബിഐ. സായുധ കലാപം ആരോപിച്ച് കേസില്‍ സെക്ഷന്‍ 147, 148, 149, കൂടാതെ മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് 21 പേര്‍ക്കെതിരെ സിബിഐ കേസെടുത്തത്.
ശനിയാഴ്ച സിബിഐ സംഘം ബിര്‍ഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിലെത്തി എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തതായി പശ്ചിമ ബന്‍ഗാള്‍ പൊലീസ് ഡയറക്ടര്‍ ജെനറല്‍ മനോജ് മാളവ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മാര്‍ച് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാമത്തിലെ 10 വീടുകള്‍ക്ക് അജ്ഞാതര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയ വീടിനുള്ളില്‍ 20 ഓളം പേരടങ്ങുന്ന സിബിഐ സംഘം പരിശോധന നടത്തി. 'ഞങ്ങള്‍ അന്വേഷണം ആരംഭിക്കുകയാണ്. ഒത്തുതീര്‍പ്പിന് സമയപരിധിയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തൃണമൂല്‍ നേതാവ് ഭാദു ശെയ്ഖിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അദ്ദേഹത്തിന്റെ അനുയായികളും കൂട്ടാളികളും ചേര്‍ന്ന് പ്രദേശത്തെ വീടുകള്‍ കൊള്ളയടിക്കുകയും ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീടുകള്‍ക്ക് തീയിടുകയുമായിരുന്നു.

ഇതേതുടര്‍ന്ന് വീടിനകത്ത് കുടുങ്ങിപ്പോയവര്‍ കത്തിച്ചാമ്പലാവുകയും ചെയ്തു. ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് നേരത്തെ ടിഎംസി ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടല്‍ പറഞ്ഞിരുന്നു. എന്നാല്‍ സിബിഐയുടെ എഫ്‌ഐആര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ തള്ളിക്കളയുന്നു.
Keywords: CBI names 21 accused in Birbhum violence case which left 8, including women and children, dead, Kolkata, News, Trending, West Bengal, Murder, CBI, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.