ബിര്‍ഭം കൊലപാതകത്തില്‍ സിബിഐയുടെ ആദ്യ അറസ്റ്റ്: മുംബൈയില്‍ നിന്നും 4 പേര്‍ പിടിയില്‍
Apr 7, 2022, 21:27 IST
കൊല്‍കത: (www.kvartha.com 06.04.2022) കഴിഞ്ഞ മാസം നടന്ന ബന്‍ഗാളിലെ ബിര്‍ഭമിലെ രാംപൂര്‍ഹട് കൊലപാതകവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(CBI) മുംബൈയില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തു.
കേസ് ഏറ്റെടുത്ത ശേഷം സിബിഐ നടത്തുന്ന ആദ്യ അറസ്റ്റാണിത്. പ്രതികളെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കൊല്‍കതയിലേക്ക് കൊണ്ടുവരും. ബാപ ശെയ്ഖ്, സാബു ശെയ്ഖ് എന്നിവരും മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്ത സംഭവം നടന്ന ദിവസം രാത്രിയില്‍ അറസ്റ്റിലായവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ആരോപണം.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് മാര്‍ച് 22ന് സംഘം മുംബൈയിലേക്ക് രക്ഷപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
കേസിലെ പ്രാഥമിക അന്വേഷണ റിപോര്‍ടും മുദ്രവച്ച കവറില്‍ കൊല്‍കത ഹൈകോടതിയില്‍ വ്യാഴാഴ്ച സിബിഐ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ 'തെളിവുകള്‍ നശിപ്പിക്കല്‍' ഏജന്‍സി പരാമര്‍ശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഉപമേധാവി പ്രധാന്‍ ഭാദു ശെയ്ഖ് വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും വാദം കേള്‍ക്കുന്നതിനിടെ ഉയര്‍ന്നു. എന്നാല്‍ കൊലപാതകം സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും സിബിഐ ഇടപെടേണ്ട ആവശ്യമില്ലെന്നും ബന്‍ഗാള്‍ സര്‍കാര്‍ വാദിച്ചു.
'കഴിഞ്ഞ തിങ്കളാഴ്ച ഒരു അപേക്ഷയിലൂടെ, രണ്ട് അന്വേഷണങ്ങളും സിബിഐക്ക് കൈമാറാന്‍ ബഹുമാനപ്പെട്ട ജഡ്ജിക്ക് മുമ്പാകെ അപേക്ഷിച്ചിരുന്നു. ഇന്ന് നീണ്ട വാദത്തിന് ശേഷം, രണ്ട് സംഭവങ്ങളും സിബിഐ അന്വേഷിച്ചാല്‍, ഏജന്‍സിക്കും ഇത് എളുപ്പമാകുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സംഭവങ്ങളും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുമ്പോള്‍ മാത്രമേ നിഷ്പക്ഷമായ അന്വേഷണത്തിന് സാധ്യതയുള്ളൂവെന്ന് വിശ്വസിക്കുന്നു' എന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ കൗസ്തവ് ബാഗ്ചി പറഞ്ഞത്. തുടര്‍ന്ന് കോടതി വിധി പറയാന്‍ മാറ്റി.
മാര്‍ച് മാസത്തില്‍ രാംപുര്‍ഹടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ശെയ്ഖിന്റെ കൊലപാതകമാണ് കൂട്ടകൊലപാതകങ്ങള്‍ക്ക് കാരണമായത്. പ്രദേശത്തെ കുറഞ്ഞത് എട്ട് വീടുകള്‍ക്ക് അക്രമികള്‍ തീയിടുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്തു.
രാംപൂര്‍ഹട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തിന് മാര്‍ച് 25ന് ആണ് കൊല്‍കത ഹൈകോടതി ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍കാര്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. കേസ് ഫയലുകളും അറസ്റ്റ് ചെയ്ത രേഖകളും സിബിഐക്ക് കൈമാറാന്‍ എസ്‌ഐടിയോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ടിഎംസിയുടെ ബ്ലോക് പ്രസിഡന്റ് അനാറുല്‍ ഹുസൈന്‍ ഉള്‍പെടെ 22 പേരെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി സിബിഐ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

Keywords: CBI makes its first arrests in Birbhum murders: Four held from Mumbai, Kolkata, News, Murder, CBI, Arrested, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.