ഇടപാടുകള്‍ ഇനി എളുപ്പത്തില്‍ നടക്കും, തട്ടിപ്പുകളും കുറയും: യു പി ഐ വഴി രാജ്യത്തെ ബാങ്കുകളിലെ എല്ലാ എ ടി എമുകളിലും ഇനിമുതല്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാകുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
Apr 8, 2022, 15:17 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) യു പി ഐ വഴി രാജ്യത്തെ ബാങ്കുകളിലെ എല്ലാ എ ടി എമുകളിലും ഇനിമുതല്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാകുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതുസംബന്ധിച്ച നിര്‍ദേശം ആര്‍ ബി ഐ നല്‍കിയിട്ടുണ്ടെന്നും ആര്‍ ബി ഐയുടെ എം പി സി യോഗത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
മൂന്ന് ദിവസത്തേക്കായിരുന്നു മോനിറ്ററി പോളിസി കമിറ്റി യോഗം നടന്നത്. യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്, അല്ലെങ്കില്‍ യു പി ഐ വഴി ഈ സൗകര്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ ഇതുവഴി എല്ലാ ബാങ്കുകളിലും എ ടി എം നെറ്റ് വര്‍കുകളിലും കാര്‍ഡ് ലെസ് കാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുതെന്നും വ്യക്തമാക്കി.
നിലവില്‍, എ ടി എമുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില്‍ മാത്രമാണുള്ളത്. ചില ബാങ്കുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഈ സൗകര്യമാണ് ഇനി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എ ടി എമുകളില്‍ നിന്നും ലഭ്യമാവുക. പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകള്‍ക്ക് ഫിസികല്‍ കാര്‍ഡുകളുടെ അഭാവം കാര്‍ഡ് സ്‌കിമിംഗ്, കാര്‍ഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കുമെന്നുമാണ് ആര്‍ ബി ഐ കരുതുന്നത്.
ആര്‍ ബി ഐ നിയന്ത്രിത സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഡിജിറ്റല്‍ വ്യാപനവും വിവിധ സേവന ദാതാക്കളുടെ ആവിര്‍ഭാവവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനം കണക്കിലെടുത്ത്, ആര്‍ ബി ഐയിലെ ഉപഭോക്തൃ സേവനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനും അവലോകനം ചെയ്യാനും ഒരു കമിറ്റി രൂപീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ പ്രകൃയ എങ്ങനെ?
പേര് സൂചിപ്പിക്കുന്നത് പോലെ, കാര്‍ഡ് രഹിത പണം പിന്‍വലിക്കലില്‍ കാര്‍ഡ് ഉപയോഗിക്കുന്നില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ, ഉപഭോക്താവിന് എ ടി എമുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ സംവിധാനം നിലവില്‍ വിവിധ ബാങ്കുകളില്‍ ലഭ്യമാണ്.
കോവിഡ് -19 പാന്‍ഡെമികിന്റെ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ എ ടി എമുകളില്‍ പോകാന്‍ വിമുഖത കാണിച്ചപ്പോഴാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ അവതരിപ്പിച്ചത്. എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍, ഡെബിറ്റ് കാര്‍ഡില്ലാതെയും ഫോണിലൂടെ പണം പിന്‍വലിക്കാം.
ഉപഭോക്താവിന്റെ കൈവശം ബാങ്കില്‍ രെജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉള്ള മൈബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം. മൊബൈല്‍ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാം. കാര്‍ഡുകള്‍ കൈവശം ഇല്ലെങ്കില്‍, എ ടി എമുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അഭ്യര്‍ഥന നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വരും.
പിന്‍ നമ്പര്‍ അടിച്ച് കൊടുത്ത ശേഷം പണം പിന്‍വലിക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, പണം പിന്‍വലിക്കാന്‍ മൊബൈല്‍ പിന്‍ ഉപയോഗിക്കുന്നതിലൂടെ, എ ടി എം തട്ടിപ്പുകള്‍ തടയാന്‍ സാധിക്കും. എ ടി എമില്‍ കാണിക്കുന്ന ബാര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും.
Keywords: Cardless Cash Withdrawal to be Available at All Bank ATMs via UPI: RBI Guv, New Delhi, News, RBI, Banking, Bank, Meeting, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.