കേജരിവാളിന്റെ അകമ്പടി വാഹനമിടിച്ച് യുവാവിന് പരിക്ക്

 


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അകമ്പടി വാഹനമിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രക്കാരനായ കഷിഫ് സൈദിക്കാണ് പരിക്കേറ്റത്. ഡല്‍ഹി സെക്രട്ടേറിയേറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം.

കേജരിവാളിന്റെ അകമ്പടി വാഹനമിടിച്ച് യുവാവിന് പരിക്ക്
കിഴക്കന്‍ ഡല്‍ഹിയിലെ യമുന വിഹാറില്‍ താമസിക്കുന്ന കഷിഫിനേറ്റ പരിക്കുകള്‍ ഗുരുതരമല്ല. എന്നിരുന്നാലും കാലിനും ചുമലിനും പരിക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ പല്ലിനും ഇളക്കമേറ്റു.
ഉടനെ കഷിഫിനെ ലോക് നായക് ജെയ് പ്രകാശ് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. പ്രാഥമീക ചികില്‍സ നല്‍കി ആശുപത്രി അധികൃതര്‍ യുവാവിനെ വിട്ടയച്ചു.

SUMMARY: New Delhi: A 33-year-old man was injured Tuesday when a car from Delhi Chief Minister Arvind Kejriwal's convoy hit his motorbike, police said.

Keywords: Delhi, CM, Arvind Kejriwal, Convoy, Injured,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia