പരസ്പരം സമ്മതത്തോടെയുള്ള വിവാഹപൂര്‍വ ലൈംഗിക ബന്ധം പീഡനമല്ല; സുപ്രീംകോടതി

 


ADVERTISEMENT

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹപൂര്‍വ ലൈംഗിക ബന്ധം, വിവാഹം മുടങ്ങുന്ന പശ്ചാത്തലത്തില്‍ പീഡനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്ത ശേഷം  സ്ത്രീയും പുരുഷനും പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും എന്നാല്‍ പിന്നീട്  പുരുഷന്‍ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ സ്ത്രിയെ കയ്യൊഴിയുകയും ചെയ്താല്‍ അതിനെ പീഡനമായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടശേഷം വിവാഹം നടക്കാതെ പോയതിനെത്തുടര്‍ന്ന് ഒരു യുവതി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. തനിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറഞ്ഞാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുവരുടേയും സമ്മതോടെയുള്ള ലൈംഗികബന്ധം വിവാഹം നടക്കാത്ത ഒറ്റക്കാരണംകൊണ്ട്  പീഡനമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കുറ്റാരോപിതനായ പുരുഷന് സമ്മതമായിരുന്നോ എന്നും അത് നടക്കാതെ പോയ സാഹചര്യം പരിശോധിക്കാതെ ഇത്തരം കേസുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകള്‍ പരിശോധിക്കുമ്പോള്‍ കോടതികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. പൂര്‍ണസമ്മതത്തോടെയുള്ള  എന്നാല്‍ വാഗ്ദാനം പാലിക്കാത്തതും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്നും കോടതി അറിയിച്ചു. ഇരുവരുടേയും സമ്മതത്തോടെയുള്ള ലൈംഗികബന്ധവും പീഡനവും രണ്ടും രണ്ടാണെന്നും അതിനെ അങ്ങനെതന്നെ കാണണമെന്നും കോടതി പറഞ്ഞു. പീഡനം സമൂഹത്തിലെ ഏറ്റവും അധാര്‍മികമായ പ്രവര്‍ത്തിയാണ്. അത് സ്ത്രീയെ ശാരീരികമായി ഇല്ലാതാക്കും.

 കൊലപാതകം ഒരു ശരീരത്തെ ഇല്ലാതാക്കുന്നുവെങ്കില്‍ പീഡനം ഒരു ശരീരത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്നുവെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഹരിയാനയിലെ കീഴ്‌കോടതിയില്‍ യുവതി നല്‍കിയ പരാതിയില്‍ പുരുഷന് ഏഴ് വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തയല്ലാത്ത യുവതി സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഈ വിധി ഉണ്ടായിരിക്കുന്നത്. കുറ്റക്കാരനെന്ന് മുദ്ര കുത്തിയ ആള്‍ മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചശേഷമാണ് സുപ്രീം കോടതിയുടെ  വിധി പുറത്തുവന്നത്.

പരസ്പരം സമ്മതത്തോടെയുള്ള വിവാഹപൂര്‍വ ലൈംഗിക ബന്ധം പീഡനമല്ല; സുപ്രീംകോടതിഅയാളെ ജയില്‍ മോചിതനാക്കാനും  കോടതി ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പത്തൊന്‍പത് വയസായിട്ടുണ്ടെന്നും കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവേകവുമുള്ള സമയത്തെ ലൈംഗികബന്ധം എങ്ങനെയാണ് പീഡനമാകുന്നതെന്നും കോടതി ആരാഞ്ഞു. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പെടാനും പിന്നീട് വിവാഹം നടക്കാതെ വന്നാല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കാനുമുള്ള ശ്രമങ്ങളെ കോടതി ഈ വിധിയിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ്.

Keywords:  Supreme Court of India, Homo Sexual, New Delhi, Marriage, Murder, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia