കോവിഡ് 19: ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ

 


ന്യൂഡെല്‍ഹി: (www.kvartha.com 20.07.2021) ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. ഇത് നാലാം തവണയാണ് വിമാനങ്ങളുടെ നിരോധനം നീട്ടുന്നത്. അതേസമയം ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റുമായി കാനഡയിലെത്താം.

കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെയാണ് ഏപ്രില്‍ 22 മുതല്‍ ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കാനഡയിലും റിപോര്‍ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നടപടിയെടുത്തത്. 

കോവിഡ് 19: ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ

Keywords:  New Delhi, News, National, Flight, Travel, COVID-19, Canada extends ban on direct flights from India until August 21
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia