കോള്‍സെന്റര്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

 


ബംഗളൂരു: (www.kvartha.com 06.10.2015) ബംഗളൂരിവിലെ കോള്‍ സെന്റര്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23കാരിയായ യുവതിയെ മഡിവാല ബസ് സ്‌റ്റോപ്പില്‍ വെച്ച് വാഹനത്തിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി.പിന്നീട്  മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോറമാംഗലയില്‍ എത്തിച്ചശേഷം വാഹനത്തില്‍ നിന്നിറക്കി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പോലീസ് പട്രോളിംഗ് ഏറെയുള്ള സ്ഥലമാണ് മാഡിവാല ബസ് സ്‌റ്റോപ്പ്. എന്നാല്‍, സംഭവ ദിവസം അവിടെ പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. മാനഭംഗത്തിന് ശേഷം യുവതിയെ തിരികെ മഡിവാല ബസ് സ്‌റ്റോപ്പില്‍ തന്നെ സംഘം തിരികെ കൊണ്ടുവിട്ടു. തുടര്‍ന്ന് അവശയായ യുവതി സഹോദരിയെ വിളിച്ചു വരുത്തിയ ശേഷം ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞദിവസമാണ് യുവതി ആശുപത്രി വിട്ടത്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

കോള്‍സെന്റര്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

Also Read:
കാണാതായ മത്സ്യബന്ധന ബോട്ടിലെ 10 തൊഴിലാളികളെയും രക്ഷപെടുത്തി
Keywords:  Call centre employee molisted in Bengaluru, Vehicles, Police, Abducted, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia