സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധന നടത്താം: സുപ്രീംകോടതി
Apr 17, 2014, 13:29 IST
ഡെല്‍ഹി: (www.kvartha.com 17.04.2014) സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് പരിശോധന നടത്താമെന്ന ഡെല്‍ഹി ഹൈക്കോടതി വിധിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
അസോസിയേഷന് ഓഫ് യൂണിഫൈഡ് ടെലികോം സര്‍വീസസ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ എന്നീ കമ്പനികള്‍ ഒരുമിച്ചു നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
അതേസമയം കമ്പനികളില്‍ നിന്നും ഫീസായി ലഭിക്കുന്ന തുക കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിച്ചാണ് അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നത്. ധനകാര്യ കണക്കുകള്‍ സിഎജിക്ക് നല്കാന് കഴിയില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടത്.
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം സര്‍ക്കാരിനെ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഡെല്‍ഹിയില്‍ ചുരുങ്ങിയ കാലം അധികാരത്തിലേറിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാരാണ് സ്വകാര്യ വൈദ്യുത കമ്പനികളെ ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടത്.
ഇതിനെതിരെ കമ്പനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിനനുകൂലമായ നിലപാടാണെടുത്തത്. ഹൈക്കോടതി ഉത്തരവിനെതിരെ കമ്പനികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ശീതളപാനീയ കുപ്പിയില്‍ ചത്ത വണ്ട്
Keywords: CAG can audit accounts of private telecom companies, SC says, Petition, Accound, New Delhi, Inspection, High Court, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.