ബീഹാറിൽ സർകാർ ജോലിക്ക് അവസരം; പല തസ്തികകളിലായി 2000-ത്തിലധികം ഒഴിവുകൾ; ബിരുദധാരികൾക്ക് ഏപ്രിൽ 14 മുതൽ ഓൺലൈനായി അപേക്ഷിക്കാം; കൂടുതൽ അറിയാം
Apr 7, 2022, 14:16 IST
പട്‌ന:(www.kvartha.com 07.04.2022) ബിഹാർ സ്റ്റാഫ് സെലക്ഷൻ കമീഷൻ (BSSC) മൂന്നാം ഗ്രാജ്വേറ്റ് ലെവൽ കമ്പൈൻഡ് മത്സര പരീക്ഷയുടെ (Bihar SSC CGL Exam 2022) വിജ്ഞാപനം പുറത്തിറക്കി. സെക്രടേറിയറ്റ് അസിസ്റ്റന്റ്, പ്ലാനിംഗ് അസിസ്റ്റന്റ്, മലേറിയ ഇൻസ്പെക്ടർ, ഡാറ്റാ എൻട്രി ഓപറേറ്റർ ഗ്രേഡ്-സി, ഓഡിറ്റർ തുടങ്ങിയ 2000-ലധികം തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് bssc(dot)bihar(dot)gov(dot)in എന്ന ബിഎസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ തീയതി 2022 ഏപ്രിൽ 14 മുതൽ 2022 മെയ് 17 വരെയാണ്. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ നേടിയ മാർകിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവർ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കണം. മെയിൻ പരീക്ഷയുടെ പ്രത്യേക വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും.
ഒഴിവ് വിശദാംശങ്ങൾ
സെക്രടേറിയറ്റ് അസിസ്റ്റന്റ് - 1360 ഒഴിവുകൾ
പ്ലാനിംഗ് അസിസ്റ്റന്റ് - 125
മലേറിയ ഇൻസ്പെക്ടർ - 74
ഡാറ്റാ എൻട്രി ഓപറേറ്റർ ഗ്രേഡ്-സി - രണ്ട്
ഓഡിറ്റർ - 626
ആകെ ഒഴിവുകളുടെ എണ്ണം - 2187
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷിക്കുന്നവർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയിരിക്കണം. കുറഞ്ഞ പ്രായപരിധി 21 വയസും പരമാവധി പ്രായപരിധി പുരുഷന്മാർക്ക് 37 വയസും സ്ത്രീകൾക്ക് 40 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് സർകാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവർ 540 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ്‌സി, എസ്ടി ഉദ്യോഗാർഥികൾക്ക് 135 രൂപയാണ് അപേക്ഷാ ഫീസ്.

Keywords: Keywords: News, National, Top-Headlines, Patna, Bihar, Government, Job, Website, Examination, BSSC CGL Recruitment 2022, Notification, Vacancies, Bihar Government, BSSC CGL Recruitment 2022: Notification released for 2187 vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.