നിയമസഭയിൽ പൊട്ടിക്കരഞ്ഞ് യെദിയൂരപ്പ; രാജി ഉടൻ

 


ബംഗളൂരു: (www.kvartha.com 26.07.2021) കർണാടക നിയമസഭയിൽ പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെ രാജിയുണ്ടാകുമെന്നും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു. തന്റെ സർകാർ രണ്ട് വർഷം പൂർത്തിയാക്കിയത് സംബന്ധിച്ച് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ പൊട്ടിക്കരഞ്ഞ് യെദിയൂരപ്പ; രാജി ഉടൻ

'ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ രാജിവെക്കും' എന്നാണ് കണ്ണുനീരോടെ യെദിയൂരപ്പ പറഞ്ഞത്. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ എന്നോട് കേന്ദ്ര മന്ത്രിയാകാൻ പറഞ്ഞതാണ്. എനിക്ക് കർണാടക മതിയെന്നായിരുന്നു ഞാൻ അന്ന് പറഞ്ഞത്- യെദിയൂരപ്പ സങ്കടത്തോടെ പറഞ്ഞു. 

കർണാടകയിൽ ബിജെപി വളർന്നു. ഇക്കാലയളവ് മുഴുവൻ എനിക്ക് അഗ്നിപരീക്ഷയായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊവിഡും- യെദിയൂരപ്പ കൂട്ടിചേർത്തു. ഞായറാഴ്ച തന്നെ തന്റെ മുഖ്യമന്ത്രി സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

SUMMARY: Bengaluru: Karnataka Chief Minister BS Yediyurappa broke down today in the Karnataka assembly before announcing that he would resign after lunch. He was speaking as his government marked its two-year anniversary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia