ബിജെപിക്ക് വോട് ചെയ്ത ബ്രാഹ്മണർക്ക് കുറ്റബോധം; ദളിതരെ മുതലെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല: മായാവതി

 


ലക്നൗ: (www.kvartha.com 19.07.2021) ബ്രാഹ്മണരെ ബിജെപി വഴിതെറ്റിച്ചുവെന്നും ബിജെപിക്ക് വോട് ചെയ്തതിൽ അവർക്ക് കുറ്റബോധമുണ്ടെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണർ ബിഎസ്പിക്ക് ഒപ്പം നിൽക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദളിതരെ വഴിതെറ്റിക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചിരുന്നു. എന്നാൽ ദളിതർ അവരുടെ തന്ത്രങ്ങളിൽ വീണില്ലെന്നും മായാവതി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ബിജെപിക്ക് വോട് ചെയ്ത ബ്രാഹ്മണർക്ക് കുറ്റബോധം; ദളിതരെ മുതലെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല: മായാവതി

കേന്ദ്രസർകാരിന് കർഷകരുടെ വികാരമറിയില്ല. ബിഎസ്‌പി എംപിമാർക്ക് കർഷകരുടെ പ്രശ്നങ്ങൾ അറിയാമെന്നും അതവർ പാർലമെന്റിൽ ഉന്നയിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.   

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ കുതന്ത്രങ്ങളും ഉപയോഗിച്ച് ബ്രാഹ്മണരെ വശത്താക്കുകയും ബ്രാഹ്മണർ ബിജെപിക്ക് വോട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി സർക്കാർ ബ്രാഹ്മണ-വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിയത്. ബ്രാഹ്മണർക്ക് ബി എസ് പിയിൽ ചേരാൻ ഇതാണ് അവസരം. 2007 ലെ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണർ ബി എസ് പിക്ക് ഒപ്പം നിന്നിരുന്നു. ബ്രാഹ്മണരുടെ പിന്തുണയോടെ ബി എസ് പി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചിരുന്നു. അന്ന് ബ്രാഹ്മണരുടെ എല്ലാ പ്രശ്നങ്ങൾക്കും ബി എസ് പി പരിഹാരവും കണ്ടിരുന്നു. അന്ന്  നൽകിയ പിന്തുണ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബ്രാഹ്മണർ  നൽകണമെന്നും മായാവതി ആവശ്യപ്പെട്ടു. 

ബ്രാഹ്മണരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 മുതൽ ബി എസ് പി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും സതീഷ് ചന്ദ്ര മിശ്രയ്ക്കായിരിക്കും അതിന്റെ നേതൃത്വമെന്നും മായാവതി പറഞ്ഞു. അയോധ്യയിൽ നിന്നുള്ള എം പിയാണ് സതീഷ് ചന്ദ്ര. 

SUMMARY: At the same time, she also said, "We are launching a campaign from July 23 to connect brahmins and this campaign is being launched under the leadership of Satish Chandra Mishra, MP from Ayodhya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia