വിദേശനിക്ഷേപം: ഇരുസഭകളിലും ചര്‍ച്ച വോട്ടെടുപ്പോടെ

 


വിദേശനിക്ഷേപം: ഇരുസഭകളിലും ചര്‍ച്ച വോട്ടെടുപ്പോടെ
ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്ന വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിനുമുന്നില്‍ വഴങ്ങിക്കൊടുത്തു. സഭയുടെ ശീതകാല സമ്മേളനം സ്തംഭിക്കുന്നത് ഒഴിവാകാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടെടുപ്പോടുകൂടിയുള്ള ചര്‍ച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു.

രാവിലെ ലോക്‌സഭയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഉച്ചയോടെ രാജ്യസഭയിലും പ്രശ്‌നത്തിന് വോട്ടെടുപ്പോടുകൂടിയുള്ള ചര്‍ച്ചയാവാമെന്ന് സ്പീക്കര്‍മാര്‍ അറിയിക്കുകയായിരുന്നു. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലാവും ചര്‍ച്ച നടത്തുക. ലോക്‌സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടക്കുമെന്ന് രാവിലെ സ്പീക്കര്‍ മീരാ കുമാര്‍ അറിയിക്കുകയായിരുന്നു.

സര്‍ക്കാര്‍ ന്യൂനപക്ഷമായി നില്‍ക്കുന്ന രാജ്യസഭയില്‍ ഇതിന് അനുമതി നല്‍കാന്‍ പക്ഷേ കോണ്‍ഗ്രസ് വിസമ്മതിച്ചതോടെ രാജ്യസഭയില്‍ ബഹളമായി. ഇതോടെ സഭ ഉച്ചവരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് സഭാസ്തംഭനം ഒഴിവാക്കാന്‍ രാജ്യസഭാധ്യക്ഷന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇതിലാണ് ഇരുസഭകളിലും വോട്ടെടുപ്പോടെ ചര്‍ച്ചയാകാമെന്ന് ധാരണയായത്. രാജ്യസഭയില്‍ വിദേശനിക്ഷേപത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കക്ഷികള്‍ ഇനിയും നിലപാട് വ്യക്തമാക്കാനിരിക്കുന്നതേയുള്ളൂ.

ചട്ടം 184 അനുസരിച്ച് വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും നോട്ടീസ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അനുമതി നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു.

SUMMERY: New Delhi: The deadlock in both Houses of Parliament ended on Thursday with presiding officers of the Lok Sabha and Rajya Sabha allowing a debate on FDI in multi-brand retail under rules that entail voting.

Keywords: National, Lok Sabha, Rajya Sabha, FDI, MUlti brand retail, Parliament, Meera Kumar, Houses, Debate, UPA, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia