Bombay HC | വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയെന്ന സംഭവം; രെജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ബോംബൈ ഹൈകോടതി
Apr 12, 2023, 13:02 IST
മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ പ്രതിക്കെതിരെ രെജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. ഹൈദരാബാദ് സ്വദേശിയായ ഐഐടി ബിരുദധാരിക്കെതിരായ കേസ് ആണ് ബോംബൈ ഹൈകോടതി റദ്ദാക്കിയത്.
പ്രതിയായ രാം നഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്‍കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി ജസ്റ്റിസ് എഎസ് ഗഡ്കരി, പിഡി നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് റദ്ദാക്കിയത്.
2021 ഒക്ടോബറിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ട്വന്റി20 ലോക കപില്‍ ഇന്‍ഡ്യ പാകിസ്താനോടു തോറ്റതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ സമൂഹമാധ്യമത്തില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌തെന്നാണു പരാതി. ഐപിസി, ഐടി ആക്ട് തുടങ്ങിയവയിലെ കുറ്റങ്ങള്‍ ചുമത്തി 2021 നവംബറിലാണു പ്രതിക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തെങ്കിലും, ഒന്‍പതു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു. 2022 ഫെബ്രുവരിയിലാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിച്ചത്. കേസുള്ളതിനാല്‍ വിദേശത്തേക്കു ജോലിക്കായി പോകാന്‍ സാധിക്കുന്നില്ലെന്നും പ്രതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കാന്‍ അനുവാദമുണ്ടെന്നു കാണിച്ച് തിങ്കളാഴ്ചയാണ് പരാതിക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

Keywords: Bombay HC quashes FIR against Hyderabad techie who threatened Virat Kohli’s daughter, Mumbai, News, Cricket, Sports, Virat Kohli, Threatened, Social Media, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.