'ബിസിനസിൽ ലാഭം തരാമെന്ന് വാഗ്ദാനം ചെയ്ത് 4.40 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി'; വ്യവസായിക്കെതിരെ പരാതിയുമായി ബോളിവുഡ് താരം റിമി സെൻ
Mar 31, 2022, 14:51 IST
മുംബൈ: (www.kvartha.com 31.03.2022) സാമ്പത്തിക തട്ടിപ്പ് പരാതിയുമായി ബോളിവുഡ് നടി റിമി സെൻ. 4.40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുംബൈ ആസ്ഥാനമായുള്ള വ്യവസായിക്കെതിരെ നടി ഖാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
'കുറ്റാരോപിതനായ വ്യവസായി ജതിൻ വ്യാസിനെ അന്ധേരിയിലെ ഗോരെഗാവിലെ ഒരു ജിമിൽ വച്ച് കണ്ടിരുന്നതായി റിമി സെൻ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് വർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു മാസത്തിനുള്ളിൽ നല്ല സുഹൃത്തുക്കളായി. ഒരു എൽഇഡി ലൈറ്റിംഗ് കംപനി തുറക്കുന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു. റിമി സെനിനോട് തന്റെ പദ്ധതി വിവരിച്ചപ്പോൾ, നിക്ഷേപിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ലാഭം ഉണ്ടാക്കിയാൽ 40% റിടേൺ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടർന്ന് റിമി സെൻ ആ വ്യക്തിയുടെ കംപനിയിൽ പണം നിക്ഷേപിച്ചു. ഇരുവരും തമ്മിൽ പരസ്പര ധാരണയും ഉണ്ടായി. എന്നാൽ ഇപ്പോൾ താൻ വഞ്ചിക്കപ്പെട്ടെന്നും പണം തിരികെ ലഭിച്ചില്ലെന്നും നടി പറയുന്നു. ഇതിന് പിന്നാലെയാൻ ജതിൻ എന്ന വ്യക്തിക്കെതിരെ കേസെടുത്തത്. ഐപിസി 420, 409 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രതിയെ കാണാനില്ല', പൊലീസ് പറഞ്ഞു.
നിരവധി പ്രശസ്ത ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചു
ബോളിവുഡിൽ നിന്ന് ഇടവേളയെടുത്ത റിമി സെൻ ധൂമിൽ അഭിഷേക് ബചന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയിരുന്നു. ധൂം 2ൽ റിമിക്ക് ചെറിയൊരു വേഷമുണ്ടായിരുന്നു. ഹംഗാമ എന്ന കോമഡി ചിത്രത്തിലും നടി മികച്ച പ്രകടനം കാഴ്ചവച്ചു, ഇതുകൂടാതെ അമിതാഭ് ബചൻ, ഹേമമാലിനി, സൽമാൻ ഖാൻ എന്നിവരുടെ ബാഗ്ബാൻ എന്ന ചിത്രത്തിലും റിമി സെൻ അഭിനയിച്ചു.

Keywords: News, National, Top-Headlines, Mumbai, Bollywood, Actress, FIR, Fraud, Case, Business Man, Complaint, Investigates, Cash, Bollywood Actress Rimi Sen, Fraud Case, Actress Rimi Sen, Bollywood Actress Rimi Sen FIR Against Mumbai Businessman In Fraud Case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.