നദികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നു; മറ്റൊന്നും നിങ്ങള്‍ കാണുന്നില്ല; കേന്ദ്ര സര്‍കാരിനെതിരെ രാഹുല്‍ ഗാന്ധി
May 11, 2021, 17:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.05.2021) ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍കാര്‍ എന്നാണ് രാഹുലിന്റെ വിമര്‍ശനം.
കഴിഞ്ഞദിവസമാണ് ബിഹാറിലെ യുപി അതിര്‍ത്തിയോട് ചേര്‍ന്ന ബക്‌സറില്‍ നാല്‍പതിലേറെ മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകിയെത്തിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപി ഭാഗത്തുനിന്നും ഒഴുക്കിവിട്ടതാണെന്നാണ് അധകൃതര്‍ സംശയിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ നേരത്തെയും രംഗത്തുവന്നിരുന്നു.
രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സെന്‍ട്രല്‍ വിസ്താ പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
Keywords: 'Bodies In Rivers... You See Only Central Vista': Rahul Gandhi Slams PM, New Delhi, News, Politics, River, Dead Body, Rahul Gandhi, Prime Minister, Criticism, National.नदियों में बहते अनगिनत शव
— Rahul Gandhi (@RahulGandhi) May 11, 2021
अस्पतालों में लाइनें मीलों तक
जीवन सुरक्षा का छीना हक़!
PM, वो गुलाबी चश्में उतारो जिससे सेंट्रल विस्टा के सिवा कुछ दिखता ही नहीं।
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.