Blast | അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്

 


ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിലെ അമൃത്സറില്‍ സ്‌ഫോടനം. സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ ശനിയാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

തീവ്രവാദ ആക്രമണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സ്ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഫൊറന്‍സിക് വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്കരികിലായി കുറച്ച് പൊടി കണ്ടെത്തി.

അമൃത്സറിലെ സ്ഫോടനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പഞ്ചാബ് പൊലീസ് കമീഷനര്‍ അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും കമീഷനര്‍ ട്വീറ്റ് ചെയ്തു.

Blast | അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്


Keywords:  News, National, Social-Media, Blast, Punjab, Police, Crime, Crime-News, National-News, 'Blast' at busy Heritage Street near Amritsar’s Golden Temple leaves several injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia