പ്രധാനമന്ത്രിക്ക് അരുണ്‍ഷൂരിയുടെ പിന്തുണ

 


പ്രധാനമന്ത്രിക്ക് അരുണ്‍ഷൂരിയുടെ പിന്തുണ
ഭോപ്പാല്‍: പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും ബി ജെ പി നേതാവ് അരുന്‍ ഷൂരിയുടെ പിന്തുണ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്.

ഡീസല്‍ വില വര്‍ദ്ധനയിലും നേരിട്ടുളള വിദേശ നിക്ഷേപ പരിധി(എഫ് ഡി ഐ) ഉയര്‍ത്തിയതിലും ബി ജെ പി കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തി. ഡീസല്‍ വില ഉയര്‍ത്തിയതും നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതും ഈ സമയത്ത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

നേരിട്ടുളള വിദേശ നിക്ഷേപ കാര്യത്തില്‍ വലിയ ഒച്ചപ്പാടാണ് ഉണ്ടാകുന്നത്. ലാഭമോ നഷ്ടമോ ഒന്നും ഇത് മൂലം ഉണ്ടാകാത്തതിനാല്‍ ഒച്ചപ്പാടിന്റെ ആവശ്യമില്ലെന്ന് ഷൂരി അഭിപ്രായപ്പെട്ടു.ആദ്യമായാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇച്ഛാശക്തി പ്രകടിപ്പിച്ചിരിക്കുന്നത്- അരുണ്‍ ഷൂരി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് യു പി എ സര്‍ക്കാര്‍ ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടുകയും പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും നേരിട്ടുളള വിദേശ നിക്ഷേപപരിധി 51 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതും. ഇതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കൊണ്‍ഗ്രസ് യു പി എ വിട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia