ബിജെപിയെ വെട്ടിലാക്കി വീണ്ടും സാധ് വിയുടെ വിവാദപ്രസ്താവന; 40 പട്ടിക്കുട്ടികളെയല്ല 4 മനുഷ്യകുട്ടികളെയാണ് പ്രസവിക്കേണ്ടതെന്ന് സാധ് വി പ്രചി

 


ന്യൂഡല്‍ഹി:  (www.kvartha.com 03/02/2015)  ബിജെപിയെ വിവാദപ്രസ്താവനകള്‍ കൊണ്ട് വെട്ടിലാക്കുന്ന നടപടികള്‍ നേതാക്കള്‍ തുടരുകയാണ്. സാക്ഷി മഹാരാജിന്റെതടക്കമുള്ള പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിട്ടും ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളൊരുക്കി ബിജെപി നേതാവ് സാധ് വി പ്രചി രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ മതത്തെ സംരക്ഷിക്കാന്‍ ഹിന്ദുസ്ത്രികള്‍ നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നായിരുന്നു സാധ് വിയുടെ പ്രസ്താവനയെങ്കില്‍ അതിനുള്ള വിശദദീകരണവുമായി പുതിയ പ്രസ്താവനയുമായെത്തിയാണ് പുതിയ വിവാദത്തിന് സാധ്വി പ്രചി തിരി കൊളുത്തിയിരിക്കുന്നത്.

ബിജെപിയെ വെട്ടിലാക്കി വീണ്ടും സാധ് വിയുടെ വിവാദപ്രസ്താവന; 40 പട്ടിക്കുട്ടികളെയല്ല 4 മനുഷ്യകുട്ടികളെയാണ് പ്രസവിക്കേണ്ടതെന്ന് സാധ് വി പ്രചിതാന്‍ ആവശ്യപ്പെട്ടത് നാല് മനുഷ്യ കുട്ടികളെ പ്രസവിക്കാനാണ്. അല്ലാതെ 40 പട്ടിക്കുട്ടികളെയല്ല പ്രസവിക്കേണ്ടത് എന്ന്ാണ് സാധ് വി നല്‍കുന്ന വിശദീകരണം. ആദ്യ പ്രസ്താവനയ്‌ക്കെതിരെ പ്രതിക്ഷേധമുയര്‍ത്തിയവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് രണ്ടാമത്തെ പ്രസ്താവന. ഇതിനു പുറമേ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളും ഈ പ്രസംഗത്തിലുണ്ടായി.

നേരത്തെ ചില ബി.ജെ.പി. നേതാക്കളും ഹിന്ദു സംഘടനാ നേതാക്കളും സ്ത്രീകള്‍ എത്ര പ്രസവിക്കണം എന്ന വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. തുടര്‍ച്ചയായി വന്ന പ്രസ്താവനകള്‍ വിവാദമാവുന്നത് സര്‍ക്കാരിനെ ബാധിക്കുമെന്നു കണ്ട പ്രധാനമന്ത്രി വിവാദപരവും മതപരവുമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണന്ന നിര്‍ദ്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ടാണ് സാധ്‌വി വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Also Read:
ബസിന് നേരെ കല്ലേറ്; അഞ്ച് പേര്‍ പിടിയില്‍
Keywords:  BJP, Leader, Controversial Statements, Children, New Delhi, Prime Minister, Narendra Modi, Women, National







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia