Lok Sabha | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയും ജെഡിഎസും തമ്മിൽ സഖ്യം; ദേവഗൗഡയുടെ പാർട്ടി 4 സീറ്റുകളിൽ മത്സരിക്കുമെന്ന് യെദ്യൂരപ്പ
Sep 8, 2023, 16:40 IST
ബെംഗ്ളുറു: (www.kvartha.com) 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസുമായി ബിജെപി ധാരണയുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ആകെ 28 മണ്ഡലങ്ങളിൽ നാല് സീറ്റുകളിൽ ജെഡിഎസ് മത്സരിക്കുമെന്ന് ബിജെപി പാർലമെന്ററി ബോർഡ് അംഗം കൂടിയായ അദ്ദേഹം അറിയിച്ചു.
'ബിജെപിയും ജെഡിഎസും തമ്മിൽ ധാരണയുണ്ടാകും. അമിത് ഷാ നാല് ലോക്‌സഭാ സീറ്റുകൾ ജെഡി (എസ്) ന് നൽകാൻ സമ്മതിച്ചു', യെദ്യൂരപ്പ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് നേതാവ് ദേവഗൗഡ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസം.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 25 സീറ്റുകൾ നേടി ബിജെപി തൂത്തുവാരിയിരുന്നു. ഒരു സീറ്റിൽ അവരുടെ പിന്തുണയുള്ള സ്വതന്ത്രൻ വിജയിച്ചു. കോൺഗ്രസും ജെഡിഎസും ഓരോ സീറ്റിൽ വിജയിച്ചു. കർണാടകയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപിയും ജെഡിഎസും തമ്മിൽ ധാരണയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Keywords: News, National, Lok Sabha, BJP, JDS, Yediyurappa, Politics, BJP to tie up with JDS for 2024 Lok Sabha; Yediyurappa says ‘4 seats confirmed’
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.